ലെനിനിസ്റ്റ് ആര്‍.എസ്്.പിയില്‍ പൊട്ടിത്തെറി: കൊല്ലംജില്ലാസെക്രട്ടറി ബലദേവിനെതിരേ നടപടിക്കു സാധ്യത
കൊല്ലം: പിറന്നിട്ടു ആറുമാസം ആകുംമുന്‍പ് കോവൂര്‍ കുഞ്ഞുമോന്റെ ലെനിനിസ്റ്റ് ആര്‍.എസ്.പിയില്‍ പൊട്ടിത്തെറി. സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടി ആസ്ഥാനമായ കൊല്ലം ജില്ലാ സെക്രട്ടറിയുമായ ബലദേവിനെതിരേ ഉടന്‍ നടപടി ഉണ്ടായേക്കും.
ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന അമ്പലത്തറ ശ്രീധരന്‍ നായര്‍ സെക്രട്ടറിയും കോവൂര്‍ കുഞ്ഞുമോന്‍ അസി. സെക്രട്ടറിയുമായാണ് സംഘടന രജിസ്റ്റര്‍ ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് കോവൂര്‍ കുഞ്ഞുമോന്‍ കുന്നത്തൂരിലെ സ്ഥാനാര്‍ഥിയായതിനാല്‍ അസി. സെക്രട്ടറിയുടെ ചുമതല ബലദേവിനായിരുന്നു നല്‍കിയത്. ഫെബ്രുവരി 28നായിരുന്നു മുഖ്യമന്തി പിണറായി വിജയന്‍ പങ്കെടുത്ത പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നത്.
എന്നാല്‍ മാര്‍ച്ച് 14ന് സംസ്ഥാന സമ്മേളനം ചേര്‍ന്നതായി കാണിക്കുകയും അമ്പലത്തറ ശ്രീധരന്‍നായര്‍ക്കുപകരം കോവൂരിനെ സെക്രട്ടറിയും ബലദേവ് അസി. സെക്രട്ടറിയുമായി സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെന്നാണ് അദ്ദേഹത്തിനെതിരേയുള്ള നടപടിക്കു കാരണമായി പറയുന്നത്. ഇതു സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മിഷനു ശ്രീധരന്‍നായര്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നു ഇക്കാര്യത്തില്‍ വീശദീകരണം നല്‍കാന്‍ ബലദേവിനോടു പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഒരാഴ്ച കാലാവധി നല്‍കിയെങ്കിലും ബലദേവ് വിശദീകരണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് നടപടിക്കു തീരുമാനമായതെന്നു അറിയുന്നു. മുന്നണിമാറ്റത്തിനു പിന്നില്‍ സാമ്പത്തികം പ്രധാന ഘടകമായിരുന്നെന്നു ബലദേവ് ഉന്നയിച്ച ആരോപണം തെരഞ്ഞെടുപ്പു സമയത്ത് ആര്‍.എസ്.പിയെ പ്രതിരോധത്തിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."