മദ്യം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കും:റഷീദലി ശിഹാബ് തങ്ങള്‍
ആലുവ: നിയന്ത്രണമില്ലാതെയുള്ള മദ്യത്തിന്റെ വ്യാപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം കലുഷിതമാക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. മദ്യനിരോധനം കേരളത്തിന്റെ പൊതുവികാരമാണ്. മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരുന്നതിലൂടെ മാത്രമേ മദ്യ ഉപയോഗം കുറക്കാന്‍ കഴിയൂ. മദ്യത്തിനെതിരെയുള്ള പോരാട്ടം യുവജനങ്ങളുടെ ബാധ്യതയായി ഏറ്റെടുക്കണമെന്ന് തങ്ങള്‍ പറഞ്ഞു.
കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലരുത് എന്നാവശ്യപ്പെട്ട് ജില്ലാ ജമാ അത്ത് യൂത്ത് കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പേരുടെ ഒപ്പിട്ട് സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയലേക്കുള്ള ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം കെ എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കെ.കെ അബ്ദുള്ള, ടി.എ ബഷീര്‍,അഷറഫ് വള്ളൂരാന്‍, അക്‌സര്‍ മുട്ടം, എം എസ് ഹാഷിം, നാദിര്‍ എടത്തല, നാസര്‍ മുട്ടത്തില്‍, സൈതു കുഞ്ഞ് പുറയാര്‍, ഹുസൈന്‍ കുന്നുകര, നസീര്‍ കൊടികുത്തുമല, സുഫീര്‍ ഹുസൈന്‍, പി.എം.റഫീക്ക് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."