HOME
DETAILS

ആറ് പതിറ്റാണ്ടില്‍ വിജയിച്ചത് 60% ചാന്ദ്രദൗത്യങ്ങളെന്ന് നാസ

  
backup
September 07 2019 | 21:09 PM

only-60-percent-lunar-missions-are-successful

 


ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യം ഫലപ്രാപ്തിയിലെത്താന്‍ കഴിഞ്ഞില്ലെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും. 60 വര്‍ഷത്തോളമായി ചന്ദ്രനിലേക്കുള്ള 40 ശതമാനത്തോളം ദൗത്യങ്ങളും പരാജയപ്പെടുകയായിരുന്നുവെന്ന് നാസ വ്യക്തമാക്കി.
1958 മുതല്‍ ഈ വര്‍ഷം വരെ ഇന്ത്യയെ കൂടാതെ അമേരിക്ക, റഷ്യ(പഴയ യു.എസ്.എസ്.ആര്‍), ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഇസ്രാഈല്‍ തുടങ്ങിയ രാജ്യങ്ങള്‍ നിരന്തരം ചന്ദ്രനിലേക്ക് പര്യവേക്ഷണ വാഹനങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ഇവയില്‍ വിജയിക്കുന്നവയുടെ അനുപാതം കുറയുകയാണ്.
കഴിഞ്ഞ ആറ് ദശകങ്ങളില്‍ ഏറ്റെടുത്ത ചാന്ദ്ര ദൗത്യങ്ങളുടെ വിജയിക്കുന്ന അനുപാതം 60 ശതമാനമാണെന്ന് നാസയുടെ ചാന്ദ്ര ദൗത്യമായ 'മൂണ്‍ ഫാക്റ്റ് ഷീറ്റി'ല്‍ പറയുന്നു. ഈ കാലയളവിലെ 109 ചാന്ദ്ര ദൗത്യങ്ങളില്‍ 61 എണ്ണം വിജയിക്കുകയും 48 എണ്ണം പരാജയപ്പെടുകയും ചെയ്തുവെന്നും നാസ വ്യക്തമാക്കി.
ഈ വര്‍ഷം ഇസ്രാഈലിന്റെ ചന്ദ്ര പര്യവേക്ഷണ ദൗത്യം പരാജയപ്പെട്ടിരുന്നു. 1958 ഓഗസ്റ്റ് 17നായിരുന്നു അമേരിക്കയുടെ ആദ്യ ചാന്ദ്ര ദൗത്യം. എന്നാല്‍ ഇത് പരാജയമായിരുന്നു. തുടര്‍ന്ന് 1959 ജനുവരി നാലിന് സോവിയറ്റ് യൂനിയന്‍(യു.എസ്.എസ്.ആര്‍) നടത്തിയ ലൂന-1 ചാന്ദ്ര പര്യവേക്ഷണമാണ് വിജയിച്ചത്. ആറ് തവണ നടത്തിയ ദൗത്യത്തിനു ശേഷമായിരുന്നു ഈ വിജയം.
1958 ഓഗസ്റ്റ് മുതല്‍ 1959 നവംബര്‍ വരെ അമേരിക്കയും യു.എസ്.എസ്.ആറും 14 ദൗത്യങ്ങളാണ് ചന്ദ്രനിലേക്ക് നടത്തിയത്. ഇവയില്‍ യു.എസ്.എസ്.ആറിന്റെ ലൂന-1, ലീന-2, ലൂന-3 എന്നിവ മാത്രമാണ് വിജയിച്ചത്. 1964 ജൂലൈയില്‍ അമേരിക്കയുടെ റേയ്ജര്‍- 07 ദൗത്യമാണ് ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തുകയും ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കിയതും.
1966 ജനുവരിയില്‍ യു.എസ്.എസ്.ആര്‍ വിക്ഷേപിച്ച ലൂന-9 ദൗത്യമാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് വഴി ഇറങ്ങി ചിത്രം അയച്ചത്. ഇതേ വര്‍ഷം മെയ് മാസത്തില്‍ അമേരിക്കയും സര്‍വെയര്‍-1 എന്ന ദൗത്യം ഇതേ രീതിയില്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കി.
അപ്പോളോ-11 ദൗത്യമായിരുന്നു ചന്ദ്രനിലേക്ക് നടത്തിയ ഗവേഷണത്തിന്റെ നാഴികകല്ലായി വിശേഷിപ്പിക്കുന്നത്. നീല്‍ ആംസ്‌ട്രോങും മറ്റ് രണ്ടുപേരും ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. 1958 മുതല്‍ 1979 വരെയുള്ള 21 വര്‍ഷം യു.എസ്.എസ്.ആര്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ 90 ദൗത്യങ്ങളാണ് ചന്ദ്രനിലേക്ക് നടത്തിയിരുന്നത്.
ചാന്ദ്രദൗത്യവുമായി പില്‍ക്കാലത്ത് രംഗപ്രവേശം ചെയ്തവരാണ് ജപ്പാന്‍, യൂറോപ്യന്‍ യൂനിയന്‍, ചൈന, ഇന്ത്യ, ഇസ്രാഈല്‍ എന്നീ രാജ്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  44 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago