രണ്ടുമണിക്കൂര്‍ മരണത്തിനു മുഖാമുഖം; തുണയായത് പലകയും കാനും
കൊച്ചി: 'ഞങ്ങളെല്ലാവരും ഉറങ്ങുകയായിരുന്നു; വന്‍ശബ്ദം കേട്ടപ്പോള്‍ സ്വപ്നത്തിലാണെന്ന് കരുതി. കണ്ണുതുറന്ന് നോക്കുമ്പോഴാണ് എല്ലാം തകര്‍ന്ന് തരിപ്പണമാകുന്നത് കണ്ടത്. ബോട്ടിന് നടുവിലാണ് കപ്പല്‍ വന്നിടിച്ചത്. ബോട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നടുക്കടലിലുണ്ടായ ദുരന്തത്തെപ്പറ്റി വിശദീകരിക്കുമ്പോള്‍ കുളച്ചില്‍ കന്യാകുമാരി സ്വദേശി പ്രതീഷി (28)ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് വിശ്വസിക്കാന്‍ പ്രയാസം. അലമുറയിട്ട് കരയുന്നത് കേള്‍ക്കാതെ ഇടിച്ച വമ്പന്‍ കപ്പല്‍ ലൈറ്റ് അണച്ച് കടന്നുപോയി. പിന്നെ ഞങ്ങള്‍ക്ക് തുണയായത് ബോട്ടിലുണ്ടായിരുന്ന കാനും വലയിലുപയോഗിക്കുന്ന ബോളും പലകയുമൊക്കെയാണ്. പ്രതീഷ് പറഞ്ഞു.
പലരുടെയും ശരീരത്തില്‍ ബോട്ടിന്റെ ചില്ല്‌പൊട്ടി കുത്തികയറി രക്തം ഒഴുകി. എന്നിട്ടും അത് വകവയ്ക്കാതെ പലകയിലും കാനിലുമൊക്കെ തൂങ്ങി രണ്ടുമണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട് നീന്തി.
മുങ്ങിത്താഴുന്നതിനിടയില്‍ ചിലര്‍ കപ്പലിന്റെ പേര് ഓര്‍ത്തുവെച്ചു. സെന്റ് ആന്റണീസ് എന്ന മീന്‍ പിടുത്ത ബോട്ടിലുള്ളവര്‍ അലമുറകേട്ടാണെത്തിയത്. അവര്‍ ഇട്ടുതന്ന ആ കയറിലാണ് ഞങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. മൂന്നുപേരെ കാണാനില്ലെന്ന് അപ്പോള്‍തന്നെ മനസിലായിരുന്നു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് മീന്‍ പിടിക്കാന്‍ പോയത്. സാധാരണ അഞ്ചും ആറും ദിവസം കഴിഞ്ഞാണ് തിരികെവരുന്നത്. മീന്‍ കൂടുതല്‍ ലഭിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ തിരിച്ച് വരും. സംഭവം നടക്കുമ്പോള്‍ ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം ബോട്ടിലുണ്ടായിരുന്നു.
വര്‍ഷങ്ങളായി മത്സ്യബന്ധനത്തിന് പോകുന്നവരാണ് ബോട്ടിലുണ്ടായിരുന്നത്. അസം സ്വദേശികളായ രാഹുല്‍, മോത്തി ദാസ് എന്നിവര്‍ അടുത്തകാലത്താണ് തങ്ങള്‍ക്കൊപ്പം എത്തിയതെന്നും പ്രതീഷ് പറഞ്ഞു. എട്ട് വര്‍ഷത്തോളമായി പ്രതീഷ് കേരളത്തിലെത്തിയിട്ട്. അപകടത്തില്‍പെട്ട ബോട്ട് മട്ടാഞ്ചേരി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ മത്സ്യബന്ധത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ. കോസ്റ്റ് ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം അപകടമുണ്ടാക്കിയ കപ്പല്‍ പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ കപ്പല്‍ ഉടന്‍ കൊച്ചി തീരത്തെത്തിക്കും. അപകടമുണ്ടാക്കിയ ശേഷം കപ്പല്‍ രക്ഷപെട്ട് പോകാനാണ് ശ്രമിച്ചത്. അവര്‍ അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ തയാറായില്ല. ഇത് ഗൗരവതരമായ കാര്യമാണ്. ഇവര്‍ക്കെതിരേ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ബോട്ടുകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് വ്യാപകമാകുന്നുണ്ട്. എന്നാല്‍ ഇത്തരം തൊഴിലാളികള്‍ക്ക് നീന്തല്‍ അടക്കമുള്ള കാര്യങ്ങള്‍ അറിയില്ല. ഇന്ന് അപകടത്തില്‍പെട്ടവരും ഇത്തരത്തിലുള്ള പാവങ്ങളാണ്. ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. നേവിയുമായി സഹകരിച്ച് കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് കാര്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കും.
നടപടി വേണം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ആംബര്‍ എല്‍ എന്ന വിദേശ കപ്പല്‍ ജീവനക്കാരെ കല്‍ത്തുറങ്കിലടയ്ക്കണമെന്ന് നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ടി.പീറ്റര്‍. ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെട്ടതുപോലെ ആവര്‍ത്തിക്കരുത്. 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍ സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയിലും 12 മുതല്‍ 200 മൈല്‍ വരെയുള്ളവ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലും വരുന്നവയാണ്. അതിനുമപ്പുറമാണ് അന്താരാഷ്ട്ര കടല്‍.
ഇവിടെ ഏത് റൂട്ടിലൂടെ വിദേശ കപ്പലുകള്‍ സഞ്ചരിക്കണമെന്ന് നിശ്ചയിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്
uae
• 2 months agoകുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ് ഹൈദർ അലി തങ്ങൾ മദ്രസ്സ
oman
• 2 months agoലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍
Kerala
• 2 months agoതമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു
Kerala
• 2 months agoകുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു
Kerala
• 2 months agoഅബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു
uae
• 2 months agoപട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം
Kerala
• 2 months agoദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും
uae
• 2 months agoപൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്
Kerala
• 2 months agoകറന്റ് അഫയേഴ്സ്-13-10-2024
PSC/UPSC
• 2 months agoസഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അഞ്ചു ദിവസം ബാക്കി
Saudi-arabia
• 2 months ago'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 2 months agoമദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല
Kerala
• 2 months agoഉലുവ ആരോഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ
Saudi-arabia
• 2 months agoപുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി
Kerala
• 2 months ago'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്
Kerala
• 2 months agoഎസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്
Kerala
• 2 months agoആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം
Kerala
• 2 months ago'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ
മദ്രസകള്‍ക്ക് സഹായം നല്‍കുന്നില്ലെന്ന കേരളത്തിന്റെ വാദം തെറ്റെന്നും കാന്‍ഗോ