പെട്രോള്‍, ഡീസല്‍ പ്രതിദിന വിലമാറ്റം ജൂണ്‍ 16 മുതല്‍
കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വിലമാറ്റം ജൂണ്‍ 16 മുതല്‍ രാജ്യവ്യാപകമായി നിലവില്‍ വരും. അഞ്ചുനഗരങ്ങളില്‍ നടപ്പിലാക്കിയ പൈലറ്റ് പദ്ധതി വിജയമായതിനെതുടര്‍ന്നാണ് ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ എണ്ണ കമ്പനികള്‍ പ്രതിദിന ഇന്ധന വിലമാറ്റം രാജ്യമാകെ നടപ്പാക്കുന്നത്. ചണ്ഡീഗഢ്, ജംഷഢ്പൂര്‍, പുതുച്ചേരി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളില്‍ തുടര്‍ച്ചയായി 40 ദിവസമാണ് പൈലറ്റ് പദ്ധതി നടപ്പാക്കിയത്. അന്താരാഷ്ട്ര എണ്ണ വിലയില്‍ ഉണ്ടാകുന്ന ഏറ്റവും ചെറിയ മാറ്റത്തിന്റെ പോലും ഗുണഫലം പ്രതിദിന ഇതുവഴി വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട വില ലഭ്യമാക്കുകയും വിലനിര്‍ണയ സംവിധാനം കൂടുതല്‍ സുതാര്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ വിശദീകരണം.
26,000 ലേറെ ഇന്ത്യന്‍ ഓയില്‍ ഡീലര്‍മാര്‍ക്ക് കൃത്യസമയത്ത് തന്നെ വില വ്യത്യാസം സംബന്ധിച്ച് വിവരം നല്‍കും.
അടുത്ത ദിവസത്തെ വില രാത്രി എട്ടു മണിക്ക് ലഭ്യമാക്കും. ഇന്ത്യന്‍ ഓയിലിന്റെ 10,000 ഓളം വരുന്ന പമ്പുകളില്‍ പ്രതിദിന വില കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പുതുക്കും.
വിലമാറ്റം ദിവസവും രാത്രി 12 മുതല്‍ നിലവില്‍ വരുന്നതും ഈ സംവിധാനം ഉപയോഗിച്ചാണ്. ഓട്ടോമേറ്റഡ് അല്ലാത്ത പെട്രോള്‍ പമ്പുകളില്‍ കസ്റ്റമൈസ്ഡ് എസ്.എം.എസ്, ഇ-മെയില്‍, മൊബൈല്‍ ആപ്, വെബ് പോര്‍ട്ടല്‍ എന്നിവ വഴി വില വ്യത്യാസം അറിയിക്കും.
പ്രതിദിന വിലയറിയാന്‍
ഉപഭോക്താക്കള്‍ക്ക് പ്രതിദിന വില വിവരം എൗലഹ@കഛഇ എന്ന മൊബൈല്‍ ആപ് വഴി അറിയാന്‍ സാധിക്കും. വില പരിശോധിക്കാന്‍ ഞടജ< ടജഅഇഋ >ഉഋഅഘഋഞ ഇഛഉഋ എന്ന് മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്ത് 92249 92249 എന്ന ഫോണ്‍ നമ്പരിലേക്ക് എസ്.എം.എസ് ചെയ്യുകയുമാവാം. ഡീലര്‍ കോഡ് ഓരോ പമ്പിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."