HOME
DETAILS

മധ്യപ്രദേശ് കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ആന്റണി

  
backup
September 08, 2019 | 8:25 PM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2

 

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ തമ്മിലടി പരിഹരിക്കാനായി മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ചുമതലപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു സോണിയയുടെ തീരുമാനം.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദവിക്കായി ചരടുവലിച്ച നേതാക്കളായിരുന്നു കമല്‍നാഥും യുവമുഖമായ ജ്യോതിരാദിത്യ സിന്ധ്യയും. കമല്‍നാഥിന് മുഖ്യമന്ത്രി പദലി ലഭിച്ചതിനാല്‍ സിന്ധ്യയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. സിന്ധ്യയെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സുകളും പ്രത്യക്ഷപ്പെട്ടതോടെ തര്‍ക്കം രൂക്ഷമാവുകയും ചെയ്തു. മന്ത്രിസഭയിലെ ചിലരും സിന്ധ്യക്കൊപ്പം നിന്നതാണ് കമല്‍നാഥിനും കേന്ദ്രനേതൃത്വത്തിനും ഒരുപോലെ തലവേദനയായത്.
അതേസമയം, ഇന്നലെ കമല്‍നാഥുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ സോണിയ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്‌നം ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അച്ചടക്ക സമിതിക്ക് കൈമാറിയതായി യോഗശേഷം കമല്‍നാഥ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  7 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  7 days ago