രോഗികള്‍ക്ക് ധനസഹായ പദ്ധതിയുമായി സഊദി ഇസ്‌ലാമിക് സെന്റര്‍
കോഴിക്കോട്: നിര്‍ധനരായ കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്ക് മാസാന്ത ധനസഹായ പദ്ധതിയുമായി സമസ്ത കേരള ഇസ് ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി രംഗത്ത്.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയൂടെ സഹചാരി റിലീഫ് സെല്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതിയില്‍ നിശ്ചിത അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആയിരം പേര്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മത രംഗത്തും പ്രവാസ സംഘടനാ രംഗത്തും സേവനമര്‍പ്പിച്ച നിര്‍ധന രോഗികള്‍ക്കാണ് ധനസഹായത്തിന് മുന്‍ഗണന.
പ്രഥമ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണം ആഗസ്ത് പത്തിന് ബുധനാഴ്ച വൈകീട്ട് മൂന്നിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ,അലവിക്കുട്ടി ഒളവട്ടൂര്‍ സംബന്ധിക്കും. എസ്.കെ.ഐ.സി യുടെ നാട്ടിലുള്ള പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവി കുട്ടി ഒളവട്ടൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."