HOME
DETAILS

പി.ജെ. ജോസഫിനെ അപമാനിച്ചെന്ന് കോടിയേരി; ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ എന്ത് അര്‍ഹതയെന്ന് മുല്ലപ്പള്ളി

  
backup
September 08, 2019 | 10:34 PM

%e0%b4%aa%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%85%e0%b4%aa%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86

 

തിരുവനന്തപുരം: പാലായിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ഉണ്ടായ ഭിന്നിപ്പ് മുതലെടുക്കാന്‍ സി.പി.എം ശ്രമിക്കുമ്പോള്‍ അതിനു മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി.
പാലായില്‍ ഇടഞ്ഞു നില്‍ക്കുന്ന പി.ജെ ജോസഫിനെ യു.ഡി.എഫില്‍നിന്നും അകറ്റാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.പി.ജെ ജോസഫിനെ യു.ഡി.എഫ് അപമാനിച്ചെന്നും ഒറ്റയ്ക്ക് പ്രചാരണം നടത്തുമെന്ന ജോസഫിന്റെ പ്രസ്താവന യു.ഡി.എഫിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നും കോടിയേരി പറഞ്ഞു. ജോസഫിനെ കൂവിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലുമായില്ല. ആത്മാഭിമാനമുണ്ടെങ്കില്‍ ജോസഫ് യു.ഡി.എഫ് വിടണമെന്നും കോടിയേരി പറഞ്ഞു.
ജോസഫിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ സി.പി.എമ്മിന് എന്ത് അര്‍ഹതയാണുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരിച്ചടിച്ചു. ജോസഫിനെ പരിഹസിക്കാനുള്ള സ്വാഭിമാനബോധം സി.പി.എം സംസ്ഥാന സെക്രട്ടറിക്കില്ല. ജോസഫിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഏത് ശ്രമവും യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തും. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള സി.പി.എമ്മിന്റെ പാഴ്ശ്രമം കേരളീയ സമൂഹം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago