HOME
DETAILS
MAL
പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങള്‍: ഗ്രാമസഭയില്‍ ചര്‍ച്ച വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്
backup
September 08 2019 | 22:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ സംബന്ധിച്ച് വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ഗ്രാമസഭകളും വാര്‍ഡ്സഭകളും വിളിച്ചുകൂട്ടണമെന്നും കമ്മിഷന് നിര്‍ദേശിച്ചു. കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹന്‍ കുമാര്‍, പി. മോഹനദാസ് എന്നിവര്‍ കവളപ്പാറയിലെ ദുരന്ത മേഖല സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിന് നല്കിയ ഉത്തരവിലാണ് നിര്‍ദേശം. പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."