ദുരാചാരങ്ങളെ സംരക്ഷിക്കാന്‍ സ്ത്രീകളെ കവചമാക്കരുത് : വി.എസ് അച്യുതാനന്ദന്‍
ചേര്‍ത്തല : നാട്ടില്‍ രാജഭരണം മാറി ജനാധിപത്യഭരണം വന്നിട്ട് 71 വര്‍ഷമായിട്ടും പന്തളം കൊട്ടാരവാസികള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
വയലാറില്‍ രക്തസാക്ഷിവാരാചരണത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.രാജവാഴ്ച കഴിഞ്ഞ് ജനാധിപത്യം നിലവില്‍ വരുകയും രാജ്യത്തെ വസ്തുവകകളുടെ അവകാശം ജനങ്ങള്‍ക്കാകുകയും ഇവ നോക്കിനടത്താന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍നിലവില്‍ വന്നതും പന്തളം കൊട്ടാരവാസികള്‍ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.ഇവര്‍ നാട്ടുകാര്യങ്ങള്‍ നോക്കി നടന്നാല്‍ മതി അതിനപ്പുറമുള്ള അവകാശവാദങ്ങളിലേയ്ക്ക് ആരും പോകണ്ട.സ്ത്രീപ്രവേശനവിഷയത്തില്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ബിജെപി,ആര്‍.എസ്.എസ് ശക്തികള്‍ ശ്രമിക്കുകയാണ്.പറ്റുമെങ്കില്‍ വീണ്ടും വിമോചനസമരമാകാമെന്ന പൂതിയില്‍ കോണ്‍ഗ്രസ് പിന്നാലെ മണുത്തു നടക്കുകയാണ്.
ശബരിമല വിഷയത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്.എന്‍.ഡി.പി വ്യക്തമാക്കിയിരിക്കുകയാണ്.നല്ലതുതന്നെ. എന്നാല്‍ ഇവര്‍ ഒരു പടികൂടി കടക്കണം. ഗുരുദേവന്‍ എന്നും ദുരാചാരങ്ങള്‍ക്ക് എതിരായിരുന്നു.ഇത് എസ്.എന്‍.ഡി.പി യോഗം ഉയര്‍ത്തിപിടിക്കണം.പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് അതിനുള്ള ധൈര്യം ഉണ്ടാകണം.വിശ്വാസത്തിന്റെ പേരില്‍എന്തു ദുരാചാരങ്ങളും നടത്താമെന്നവിചാരം നന്നല്ല.സ്ത്രീകളെ ദുരാചാരങ്ങളെ സംരക്ഷിക്കാനുള്ള കവചമാക്കരുതെന്നും വി.എസ് പറഞ്ഞു.കേരളത്തില്‍ പുതിയ രാഷ്ടീയ സാഹചര്യം സൃഷ്ടിച്ച് വീണ്ടുമൊരു വിമോചന സമരം കണക്കുകൂടി ഇറങ്ങിയിരിക്കുകയാണ് ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസുമെന്ന് തുടര്‍ന്ന സംസാരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ റിവ്യുപെറ്റീഷന്‍ കൊടുക്കാന്‍ ആവശ്യപ്പെടുന്ന ബി.ജെ.പിയും കോണ്‍ഗ്രസും 14 വര്‍ഷം കേസ് നടന്നിട്ടും എന്തുകൊണ്ട് അതിനു ശ്രമിച്ചില്ലെന്ന് തുടര്‍ന്നു സംസാരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍പറഞ്ഞു.രക്തസാക്ഷി വാരാചരണ കമ്മിറ്റി പ്രസിഡന്റ് എന്‍.എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മന്ത്രിമാരായ തോമസ് ഐസക്ക്,ജി.സുധാകരന്‍,ഇ.ചന്ദ്രശേഖരന്‍,പി.തിലോത്തമന്‍,സി.പി.ഐ ദേശിയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍,സജി ചെറിയാന്‍ എം.എല്‍.എ, സി.പി.എം പോളിറ്റിബ്യുറോ അംഗം എംഎ.ബേബി,കെ.ഇ.ഇസ്മയില്‍,റ്റി.പുരുഷോത്തമന്‍,ആര്‍.നാസര്‍ ,സി.ബി.ചന്ദ്രബാബു,ആഞ്ചലോസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."