സാക്കിര്‍ നായിക്കിന്റെ ഫൗണ്ടേഷന് തീവ്രവാദ ബന്ധമില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പ്രമുഖ ഇസ് ലാമിക പ്രാസംഗികന് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്) തീവ്രവാദ സംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് സര്‍ക്കാര്‍. ലോക്സഭയില്‍ ആഭ്യന്തരസഹമന്ത്രി ഹന്‍സ് രാജ് ആഹിറാണ് ഒരു ചോദ്യത്തിനു മറുപടിയായി ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ചില തീവ്രവാദികളെ സ്വാധീനിച്ചിട്ടുണ്ടെന്നു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2010ലെ ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് നിയമത്തിന്റെ കീഴിലാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫൗണ്ടേഷനു ലഭിക്കുന്ന വിദേശ സംഭാവനകളും അതിന്റെ ഉപയോഗവുമെല്ലാം പരിശോധിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സാക്കിര്‍ നായിക് നടത്തുന്ന പീസ് ടിവിക്ക് ഇവിടെ പ്രദര്ശനാനുമതിയില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."