സോണിയയുടെ നില തൃപ്തികരം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു മെഡിക്കല്‍ ബുള്ളറ്റിന്. നിര്‍ജലീകരണം ഉണ്ടെങ്കിലും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സര് ഗംഗാറാം ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്.
ഇന്നലെ വാരണാസിയില്‍നിന്നു ഡല്‍ഹിയിലെത്തിച്ച സോണിയയെ ആദ്യം ഡല്‍ഹി ആര്‍മി റിസേര്‍ച്ച് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് ഗംഗാറാം ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഉച്ചയോടെ ഇവിടെ അഡ്മിറ്റ് ചെയ്ത സോണിയ, പള്‍മോണജി വിഭാഗത്തിലെ ഡോ. അരൂപ് ബസുവിന്റെയും സംഘത്തിന്റെയും പരിചരണത്തിലാണ്. കടുത്ത നിര്‍ജലീകരണം ബാധിച്ചിരുന്നു.
മറ്റു പരിശോധനകളും നടന്നു. ഇപ്പോള്‍ പൂര്‍ണ വിശ്രമത്തിനു നിര്‍ദേശിച്ചിരിക്കുകയാണെന്നും ഗംഗാറാം ആശുപത്രി ചെയര്മാന് ഡോ. ഡി.എസ് റാണ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."