ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് കടപ്പുറത്ത്; പകരം കരാര്‍ വ്യവസ്ഥയില്‍ ഓടിക്കാന്‍ നീക്കം
ചെമ്മട്ടംവയല്‍: ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് കടപ്പുറത്തായി. പുതിയ ആംബുലന്‍സ് കൊണ്ടുവരുന്നതിനുപകരം കരാര്‍ വ്യവസ്ഥയില്‍ ആംബുലന്‍സ് ഓടിക്കാന്‍ അധികൃതരുടെ നീക്കം. നിലവിലുള്ള ആംബുലന്‍സ് കാലപ്പഴക്കം ചെന്നതോടെ ഏറെക്കാലമായി ഷെഡ്ഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ അത്യാവശ്യത്തിനായി സ്വകാര്യ ആംബുലന്‍സുകളെയാണ് ഉപയോഗിക്കുന്നത്. ഇതിനുവന്‍ തുകയാണ് വാടകയായി നല്‍കേണ്ടിവരുന്നത്.
അതേസമയം, ജില്ലാ ആശുപത്രിയില്‍ പട്ടികവര്‍ഗ വിഭാഗത്തിനായുള്ള ആംബുലന്‍സ് ഉണ്ടെങ്കിലും പലപ്പോഴും പൊതുവിഭാഗത്തിന് ഇതുലഭിക്കാറില്ല. ചുരുങ്ങിയ വാടകയാണ് ഈ ആംബുലന്‍സ് ഉപയോഗിച്ചാല്‍ ഈടാക്കുന്നത്.
പരിയാരത്തേക്ക് ചുരുങ്ങിയത് 800 രൂപ മാത്രമാണ് വാടക വാങ്ങുന്നത്. എന്നാല്‍ സ്വകാര്യ ആംബുലന്‍സുകള്‍ 1700 മുതല്‍ 1800 രൂപ വരെ വാടക ഈടാക്കുന്നുണ്ട്. പഴയ ആംബുലന്‍സും കുറഞ്ഞ നിരക്കിലായിരുന്നു ഓടിയിരുന്നത്. ഈ ആംബുലന്‍സിനുപകരം പുതിയത് ഇറക്കണമെങ്കില്‍ കണ്ണൂരിലുള്ള എന്‍ജിനീയറിങ് വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
പഴയ ആംബുലന്‍സ് ഉപയോഗയോഗ്യമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ഇതുപൊളിച്ചു വിറ്റാല്‍ മാത്രമേ പുതിയത് വാങ്ങാന്‍ അനുമതി ലഭിക്കുകയുള്ളൂ. ഇതിന്റെ നടപടിക്രമങ്ങള്‍ ജില്ലാ ആശുപത്രിയുടെ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനുകാലതാമസം നേരിടുമെന്നതിനാല്‍ രോഗികളുടെ സൗകര്യത്തിനാണ് കരാര്‍ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഓടിക്കുന്നത്.
ഇതിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് രാവിലെ 11 മണിവരെയാണ് ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."