പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയായി മാവോയിസ്റ്റ് പാര്‍ട്ടി നേതാവ് പുഷ്്പ കമാല്‍ ദഹാല്‍ എന്ന പ്രചണ്ഡയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. 363 അംഗങ്ങള്‍ പ്രചണ്ഡയെ അനുകൂലിച്ചും 210 പേര് എതിര്‍ത്തും വോട്ട് ചെയ്തു. നേപ്പാളി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് പ്രചണ്ഡയുടെ മാവോയിസ്റ്റ് പാര്‍ട്ടി ഭരിക്കുക. നിലവില്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് നേപ്പാള്‍ കോണ്‍ഗ്രസ്. ഇന്നു പ്രസിഡന്റിനെ കണ്ട ശേഷം സത്യപ്രതിജ്ഞ നടക്കും.
സ്പീക്കര്‍ ഉള്‍പ്പെടെ 598 അംഗങ്ങളാണ് നേപ്പാള്‍ പാര്‍ലമെന്റിലുള്ളത്. ഇതില്‍ 573 പേര് വോട്ടെടുപ്പില്‍ പങ്കെടുത്തു. സ്പീക്കര്‍ക്കും കാസ്റ്റിങ് വോട്ട് ഉണ്ടായിരുന്നു. രാജിവച്ച പ്രധാനമന്ത്രി കെ.പി ഒലിയുടെ നേപ്പാള്‍ യുനിഫൈഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയും രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി നേപ്പാളും പ്രചണ്ഡയ്ക്ക് എതിരായി വോട്ടുചെയ്തു. ഏഴു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."