ഡോളറില്‍ ഏറ്റവും കൂടുതല്‍ വിനിമയം നടന്ന നഗരം: ആദ്യ പത്തില്‍ ഇടം പിടിച്ച് മക്ക
ജിദ്ദ: ഡോളര്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വിനിമയം നടന്ന മികച്ച പത്ത് നഗരങ്ങളില്‍ വിശുദ്ധ മക്കയും ഇടം നേടി. ദുബൈ നഗരമാണ് ലിസ്റ്റില്‍ ഒന്നാമത്തെത്തിയത്. അറബ് മേഖലയില്‍ അതിവേഗം വളരുന്ന നഗരമായി അബുദാബിയെയും തെരഞ്ഞെടുത്തു.
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍കാര്‍ഡ് ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡെക്സ് അഥവാ ജി.ഡി.സി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ വെച്ചാണ് പുതിയ റിപ്പോര്‍ട്ട്. ഡോളര്‍ പ്രകാരം ഏറ്റവും കൂടുതല്‍ ചെലവഴിച്ച മികച്ച 10 നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് വിശുദ്ധ മക്ക ഇടംപിടിച്ചത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മക്ക ലിസ്റ്റില്‍ ഇടം നേടുന്നത്. മക്ക സന്ദര്‍ശകര്‍ പ്രതിദിനം ശരാശരി 153 ഡോളര്‍ വരെ ചിലവഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി 553 ഡോളര്‍ വരെ ചിലവഴിക്കുന്ന ദുബൈ നഗരമാണ് ലിസ്റ്റില്‍ ഒന്നാമത്. ബാങ്കോക്ക് നഗരമാണ് മൂന്നാം സ്ഥാനത്ത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നാലാമത്തെ നഗരം ദുബൈ ആണ്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ദുബൈ ഈ സ്ഥാനം നിലനിറുത്തുന്നത്. കഴിഞ്ഞ വര്‍ഷം 15.93 ദശലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരാണ് ദുബൈ നഗരം സന്ദര്‍ശിച്ചത്. യു.എ.ഇ തലസ്ഥാനമായ അബുദാബിയാണ് മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും അതിവേഗം വളരുന്ന നഗരം. 2009 നും 2018 നും ഇടയിലുള്ള നഗരത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 16.7 ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."