HOME
DETAILS

അധ്യാപക തസ്തിക നിര്‍ണയം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

  
backup
August 03 2016 | 19:08 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%af%e0%b4%82

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക തസ്തിക നിര്‍ണയം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച പുതിയ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് വാക്കാല്‍ നിര്‍ദേശം നല്‍കിയത്.

ആദ്യഘട്ടത്തില്‍ തസ്തിക നിര്‍ണയ നടപടികളുമായി വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ മുന്നോട്ടുപോയിരുന്നെങ്കിലും ആഴ്ചകളായി ഇതു സംബന്ധിച്ച് യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ല. ഇതോടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ സംസ്ഥാനത്തെ മുവായിരത്തിലധികം അധ്യാപകര്‍ക്ക് ഈ മാസം മുതല്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും മുടങ്ങിയേക്കും. വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞതുമൂലം ഈ അധ്യയന വര്‍ഷം തസ്തിക നഷ്ടപ്പെടാന്‍ സാധ്യതയുള്ള സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് ഈ ഗതിവരുന്നത്.

ജൂലൈ 15 നകം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജൂണ്‍ നാലിനു സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരള വിദ്യാഭ്യാസ നിയമപ്രകാരവും ജൂലൈ 15നകം വിദ്യാലയങ്ങളില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമുണ്ട്. ഈ ഉത്തരവാണ് നിശ്ചിത തയതി കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും സംസ്ഥനത്തെ ഒരു ജില്ലയിലും നടപ്പാകാതെ കിടക്കുന്നത്.

അധ്യയനം ആരംഭിച്ച് ആറാം പ്രവൃത്തി ദിനത്തില്‍ തന്നെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതുപ്രകാരം തസ്തിക നിര്‍ണയം നടത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. എല്‍.പി, യു.പി തലങ്ങളില്‍ തസ്തിക നിര്‍ണയം നടത്താനുള്ള ചുമതല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കും ഹൈസ്‌കൂളുകളുടെത് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ക്കുമാണ്.

ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 1:30, ആറു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 1: 35, ഒമ്പത്, പത്ത് ക്ലാസുകളില്‍ 1: 45 എന്നിങ്ങനെ അനുപാതത്തില്‍ അധ്യാപകരെ നിശ്ചയിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതുപ്രകാരം തസ്തിക നിര്‍ണയം പൂര്‍ത്തിയായാല്‍ തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന 3200 ലധികം അധ്യാപകര്‍ പുറത്താകുമെന്നാണ് കരുതുന്നത്.
യഥാര്‍ഥ കണക്ക് തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്ന മുറക്കേ അറിയാനാവൂ. തസ്തിക നിര്‍ണയത്തിന് ക്ലാസ് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിക്കുന്നതിനു പകരം സ്‌കൂളിലെ ആകെ വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി അധ്യാപക വിന്യാസം നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്. 1: 40 എന്ന അനുപാതത്തിലുള്ള ഈ രീതി പ്രകാരം പുറത്താകുന്ന അധ്യാപകരുടെ എണ്ണം 10,000 കടക്കുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം കേട്ട ശേഷം ഹൈക്കോടതി ഈ മാസം പത്തിന് വിധി പറയാനിരിക്കുകയാണ്.

അതേസമയം 2016-17 വിദ്യാഭ്യാസ വര്‍ഷത്തില്‍ തസ്തിക നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ള എയ്്ഡഡ് സ്‌കൂളുകളിലെ ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം തടയണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദേശം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കൈമാറിയതായും അറിയുന്നു. ഇത്തരത്തില്‍ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് സുപ്രഭാതത്തിനു ലഭിച്ചു.

തസ്തിക നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ള ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കരുതെന്നും അല്ലാത്ത പക്ഷം ഇതുമായി ബന്ധപ്പെട്ടു വരുന്ന സാമ്പത്തിക നഷ്ടം പ്രിന്‍സിപ്പല്‍മാര്‍ വഹിക്കേണ്ടിവരുമെന്നുമാണ് ഉത്തരവിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago