HOME
DETAILS

വില 480 ലേക്ക് കുപ്പുകുത്തി വിദേശ ഇറക്കുമതിയില്‍ തളര്‍ന്ന് വയനാടന്‍ കുരുമുളക് വിപണി

  
backup
June 12 2017 | 04:06 AM

%e0%b4%b5%e0%b4%bf%e0%b4%b2-480-%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കല്‍പ്പറ്റ: വയനാടന്‍ കുരുമുളകിന്റെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ലോകവ്യാപക പ്രശസ്തിയുള്ള വയനാടന്‍ കറുത്ത പൊന്നിന് ഭീഷണിയായിരിക്കുന്നത് അന്യ രാജ്യങ്ങളില്‍ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കുരുമുളകിന്റെ ഇറക്കുമതിയാണ്.
കഴിഞ്ഞ വര്‍ഷം കിലോഗ്രാമിന് 740 രൂപ ലഭിച്ചിരുന്ന കുരുമുളകിന് ഇപ്പോള്‍ ലഭിക്കുന്നത് 480 രൂപയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ചവിലയാണ് കുരുമുളകിന് ലഭിച്ചിരുന്നത്. വില കുറയുന്നതുകൊണ്ടുതന്നെ കച്ചവടക്കാര്‍ കുരുമുളക് വാങ്ങുന്നതിന് മടികാണിക്കുകയാണ്. വിലകുറയുന്നത് സ്‌റ്റോക്കുള്ള ചരക്കിനെ ബാധിക്കുമെന്ന് കച്ചവടക്കാരും ഭയക്കുന്നുണ്ട്. കാല്‍ നൂറ്റാണ്ടു മുന്‍പു വരെ രാജ്യത്ത് കുരുമുളക് കൃഷിക്ക് പ്രസിദ്ധമായ ജില്ലയായിരുന്നു വയനാട്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകില്‍ 70 ശതമാനവും വയനാട്ടിലാണ് വിളഞ്ഞിരുന്നത്. കുരുമുളകിനെ ബാധിച്ച ദ്രുതവാട്ടവും മഞ്ഞളിപ്പും മറ്റ് കുമിള്‍ രോഗങ്ങളും താങ്ങുകാലുകളെ ബാധിച്ച രോഗവും വയനാടന്‍ കുരുമുളക് കൃഷിയെ കീഴ്‌മേല്‍ മറിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച വില ലഭിക്കുന്നതുകൊണ്ട് കുരുമുളക് കൃഷി ഉപേക്ഷിച്ച നിരവധിയാളുകള്‍ വീണ്ടും കൃഷിയിലേക്ക് തിരിച്ചുവന്നു. ഇതോടെ കുരുമുളക് കൃഷി തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ഈ സമയത്ത് കുരുമുളകിന് വിലകുറയുന്നത് കൃഷി വീണ്ടും ആരംഭിച്ച കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്ത്യയിലെ കുരുമുളകിന്റെ ഉത്പാദനം 50,000 ടണ്ണോളമാണ്. എന്നാല്‍ കയറ്റുമതി ചെയ്യുന്നത് 5000 മുതല്‍ 10000 ടണ്‍ വരെയാണ്.
അന്താരാഷ്ര്ട വിപണിയിലെ ആവശ്യം 50000 ടണ്ണും. ഇന്ത്യന്‍ കുരുമുളകിന് ഗുണനിലവാരം ഉള്ളതിനാല്‍ത്തന്നെ ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരും കൂടുതലാണ്. എന്നാല്‍ ഇത് മുതലെടുക്കാന്‍ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ കുത്തക വ്യാപാരികളും ഇതിന് കൂട്ടുനില്‍ക്കുകയാണ്. വിയറ്റ്‌നാമില്‍ കുരുമുളകിന് ലഭിക്കുന്നത് 280 രൂപയാണ്. ഇത്തരം ഗുണനിലവാരം കുറഞ്ഞ കുരുമുളക് വിയറ്റ്‌നാമില്‍ നിന്നും ഇറക്കുമതി ചെയ്ത് ഗുണനിലവാരം കൂടിയ ഇന്ത്യന്‍ കുരുമുളകിനൊപ്പം ചേര്‍ത്ത് അന്താരാഷ്ര്ട വിപണിയില്‍ എത്തിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നത് ഇന്ത്യന്‍ കുരുമുളകിന്റെ ഡിമാന്‍ഡ് കുറയുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം പ്രവണത അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് അഭിപ്രായമുയരുന്നത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago