വേള്‍ഡ് ടീ കോഫി എക്‌സ്‌പോ മുംബൈയില്‍
കൊച്ചി: ഇന്ത്യന്‍ തേയിലയുടെ ആഗോള ആഭ്യന്തര വ്യാപാരം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ ടീ ബോര്‍ഡ് ഓഫ് ഇന്‍ഡ്യ വേള്‍ഡ് ടീ കോഫി എക്‌സ്‌പോ 2016 സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 20 മുതല്‍ 22 വരെ മുംബൈ ഗോരിഗാവിലെ ബോംബെ എക്‌സിബിഷന്‍ സെന്ററിലാണ് എക്‌സ്‌പോ നടക്കുക.
തേയില, കാപ്പി മേഖലയില്‍ ബിസിനസ് ഡീലുകള്‍ കണ്ടെത്തുന്നതിനും ഉറപ്പിക്കുന്നതിനുമുള്ള പ്രമുഖവേദിയായി എക്‌സ്‌പോ മാറിയതോടെ 2015ലേക്കാള്‍ ഇരട്ടി വലിപ്പമുള്ള പവലിയനാണ് ഈ വര്‍ഷം ടീ ബോര്‍ഡ് ബുക്ക് ചെയ്തിരിക്കുന്നത്.
രണ്ടു ദിവസം നീളുന്ന ഹൈ കോണ്‍ഫറന്‍സും വര്‍ക്ക്‌ഷോപ്പുകളും ഉള്‍പ്പെടുന്നതാണ് എക്‌സ്‌പോ.
ഈ മേഖലയില്‍ പ്രവത്തിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് തങ്ങളുടെ പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള മാതൃകാവേദിയുമാണ് എക്‌സ്‌പോ. മൊത്തചില്ലറ വ്യപാരികള്‍, കയറ്റുമതിഇറക്കുമതി ചെയ്യുന്നവര്‍, സ്റ്റോര്‍ ശൃംഖലകള്‍, സ്പാ മാനേജേഴ്‌സ്, ഹോട്ടല്‍ ശൃംഖലകള്‍, ഉല്‍പാദകര്‍, വിതരണക്കാര്‍, റിസോര്‍ട്ടുകള്‍, ടീ -കോഫി ഹൗസുകള്‍, സുഗന്ധവ്യഞ്ജന ഇടപാടുകാര്‍, മറ്റു അനുബന്ധ പ്രൊഫഷനുകള്‍ തുടങ്ങിയവര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കും. സെന്റിനല്‍ എക്‌സിബിഷന്‍സ് ഏഷ്യ ലിമിറ്റഡ് ആണ് എക്‌സ്‌പോയുടെ നടത്തിപ്പുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."