HOME
DETAILS
MAL
ജയിലില്‍ പരിശോധന: ടി.പി കേസ് പ്രതി അടക്കമുള്ളവരില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു
backup
June 12 2017 | 06:06 AM
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുറ്റവാളിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി ഡെപ്യൂട്ടി ജയിലറുടെ നേതൃത്വത്തില്‍ പരിശോധനയിലാണ് അണ്ണന് സിജിത്തിന്റെ സെല്ലില്‍ നിന്നും രണ്ട് സ്മാര്‍ട് ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തത്. ഇയാള്‍ക്ക് പുറമെ കൊലക്കേസ് പ്രതി ബാസിത് അലിയില്‍ നിന്നും ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതിന് പുറമേ ആശുപത്രി ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ മള്‍ട്ടി ചാര്‍ജര്‍, ഹെഡ് ഫോണ്‍ എന്നിവ അടക്കമുള്ളവയും കണ്ടെത്തിയിട്ടുണ്ട്. പൂജപ്പുര ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ ഡിജിപിക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍ സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."