പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും വേണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും എഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, കവയിത്രി സുഗതകുമാരി, കവി മധുസൂദനന് നായര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നു. ഈ ആവശ്യം തികച്ചും ന്യായമാണ്.
മലയാള ഭാഷക്ക് സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്കുന്ന സാഹചര്യത്തില്‍ പി.എസ്.സി പരീക്ഷകള്‍ മാതൃഭാഷയിലും എഴുതാനുള്ള സാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കേന്ദ്ര പബ്ലിക് സര്‍വിസ് കമ്മിഷന് പരീക്ഷകളെല്ലാം ഇംഗ്ലീഷിനൊപ്പം ഹിന്ദിയിലും എഴുതാം.
അതുപോലെ കേരള പബ്ലിക് സര്‍വിസ് കമ്മിഷന് പരീക്ഷകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും എഴുതാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ സാംസ്കാരിക സമൂഹം ഉന്നയിക്കുന്ന ആവശ്യത്തിനൊപ്പമാണ് പ്രതിപക്ഷവും. മലയാള ഭാഷക്ക് മുന്‍തൂക്കവും പ്രാധാന്യവും നല്കുന്ന നടപടി പി.എസ്.സിയുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."