ഫ്രഞ്ച് പ്രസിഡന്റ് ഖത്തര്‍ ഭരണാധികാരിയുമായി ഫോണില്‍ ചര്‍ച്ച ചെയ്തു
ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി. ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങളും പ്രശ്ന പരിഹാരത്തിന് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ശ്രമങ്ങളും ഇരുവരും വിലയിരുത്തി. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുന്നതിന് ഫ്രാന്‍സ് നല്കുന്ന പിന്തുണയും ചര്‍ച്ചയില്‍ വിഷയമായി.
ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഫ്രാന്‍സ് ശ്രമിച്ചു വരുന്നതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഓഫിസ് പിന്നീട് അറിയിച്ചു. ഇക്കാര്യത്തില്‍ ഖത്തര്‍ അമീര്‍, സഊദി രാജാവ്, തുര്‍ക്കി പ്രസിഡന്റ്, അബൂദബി കിരീടാവകാശി എന്നിവരുമായി നിരവധി തവണ ടെലഫോണില്‍ ബന്ധപ്പെട്ടതായി ഓഫിസ് അറിയിച്ചു. ഫ്രഞ്ച് വിദേശ കാര്യമന്ത്രി ജീന്‍ യെവസ് ലെ ഡ്രിയാന്‍ ഖത്തര്‍ വിദേശ കാര്യമന്ത്രിയുമായി നേരിട്ടും ചര്‍ച്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."