HOME
DETAILS

കോടികളുടെ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്

  
backup
September 09 2019 | 22:09 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a

 

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിനെതിരേ കോടികളുടെ അഴിമതിയാരോപണമുന്നയിച്ച് കോണ്‍ഗ്രസ്. ചട്ടം ലംഘിച്ച് ധാതുഖനനത്തിനുള്ള പാട്ട കാലാവധി നീട്ടിനല്‍കിയതിലൂടെ പൊതുഖജനാവിന് നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ധാതു ഖനന ഇടപാട് സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ലേലം നടത്താതെ കാലാവധി നീട്ടിയതെന്തിനെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലേലം നടക്കാത്തത് മൂലം നാലുലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. ഇതിന് ബി.ജെ.പി ഉത്തരം പറയണമെന്നും പവന്‍ ഖേര ആവശ്യപ്പെട്ടു.
ഖനനത്തിനുള്ള കരാറുകള്‍ 50 വര്‍ഷംവരെയാണ് വര്‍ധിപ്പിച്ചത്. ഇതിനായി മോദി സര്‍ക്കാര്‍ നിയമം മാറ്റിയെഴുതി. 2015 ലെ പുതിയ നിമയത്തിന് മുന്‍പുള്ള നിയമം ആണ് ദുരുപയോഗം ചെയ്തത്. ലേലം വിളിയാണ് ധാതു ഖനനത്തിന് വേണ്ടതെന്ന് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിലപാടെടുത്തെങ്കിലും ഇത് സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്.
358 ഖനികള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നീട്ടി നല്‍കി. 288 ഖനികളുടെ ലൈസന്‍സ് നീട്ടി നല്‍കുന്നത് ഇപ്പോഴും പരിഗണനയിലാണ്.
ഒരു വ്യവസായിയെ സഹായിക്കാനാണ് മോദി സര്‍ക്കാര്‍ ഇങ്ങനെ നിയമം മാറ്റിയെഴുതിയതെന്നും ഈ വ്യവസായി ആരാണെന്ന് ബി.ജെ.പി തുറന്നുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി കാലാവധി നീട്ടിനല്‍കിയ 358 ഖനികളുടെ ഉടമകളില്‍ നിന്ന് ബി.ജെ.പി എത്ര രൂപ സംഭാവന സ്വീകരിച്ചെന്നും അവര്‍ വ്യക്തമാക്കണം. ലേലത്തിലൂടെ മാത്രമേ ഖനനാനുമതി നല്‍കാവൂവെന്ന് സുപ്രിംകോടതി വിവിധ ഘട്ടങ്ങളിലായി വ്യക്തമാക്കിയതാണ്.
എന്നാല്‍, ഇതെല്ലാം സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി. കാലാവധി നീട്ടി നല്‍കിയതില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കിട്ടില്ല.
ലേലത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് വരുമാനം ലഭിക്കുമായിരുന്നു. എന്നാല്‍, ഫെഡറല്‍ സംവിധാനം ആണ് ഇവിടെയുള്ളതെന്ന് പോലും പരിഗണിക്കാതെ ഇത് പൂര്‍ണമായും ബി.ജെ.പി ഒഴിവാക്കുകയായിരുന്നു- കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
രണ്ടാം മോദി സര്‍ക്കാറിനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന ആദ്യ അഴിമതി ആരോപണമാണിത്.
അഴിമതിവിരുദ്ധ ഭരണം 100 ദിവസത്തെ ഭരണനേട്ടമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടിയ ദിവസംതന്നെയാണ് കോണ്‍ഗ്രസ് ശതകോടി അഴിമതിയാരോപണവുമായി രംഗത്തുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago