HOME
DETAILS
MAL
ബി.ജെ.പിക്കൊപ്പം സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി
backup
October 28 2018 | 20:10 PM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി- സംഘ്പരിവാര്‍ സമരത്തിനൊപ്പം എസ്.എന്‍.ഡി.പി ഉണ്ടാകില്ലെന്ന് ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുപ്രിംകോടതി വിധി അംഗീകരിക്കുകയാണ് ഒരു പൗരന്റെ കടമയെന്നും വെള്ളാപ്പള്ളി ശിവഗിരിയില്‍ പറഞ്ഞു.
എസ്.എന്‍.ഡി.പിക്ക് ബി.ജെ.പിയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാവില്ല. അമിത്ഷായ്ക്കു നാക്കുപിഴവ് സംഭവിച്ചതാകാം. എസ്.എന്‍.ഡി.പി വിശ്വാസികള്‍ക്ക് ഒപ്പമാണ്. 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയ്ക്കു പോകേണ്ടതില്ല. പ്രവര്‍ത്തനം കൊണ്ട് സുപ്രിംകോടതി വിധിയെ മറികടക്കാനാകുമെന്ന് വിശ്വസിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയതായും വെള്ളാപ്പള്ളി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."