കേദാരം കാര്‍ഷിക ശില്‍പശാല നാളെ തുടങ്ങും
തൃശൂര്‍: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമപ്രവര്‍ത്തകര്‍ക്കും കൃഷിമൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന കാര്‍ഷിക രംഗം ശില്‍പശാല നാളെയും, 6, 7 തിയ്യതികളിലുമായി പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തും. കേദാരം എന്ന് പേരിട്ട ശില്‍പശാല നാളെ ഉച്ചക്ക് 1.30 ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
കാര്‍ഷിക വകുപ്പ് സെക്രട്ടറി ഡോ. രാജു നാരായണസ്വാമി ആമുഖപ്രഭാഷണം നടത്തും. കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ജനപ്രതിനിധികള്‍, കെ.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗ്ഗീസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നാളെ രാവിലെ 9 ന് രജിസ്‌ട്രേഷന്‍ തുടങ്ങും. 10 ന് കൃഷി എഴുത്തിന്റെ രീതിശാസ്ത്രം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ രാധാകൃഷ്ണന്‍ നരിപ്പറ്റ മോഡറേറ്റര്‍ ആകും. വിവിധ മാധ്യമ പ്രതിനിധികള്‍ സംബന്ധിക്കും. ഓഗസ്റ്റ് 6 ന് കേരളം ജൈവകൃഷിയിലേക്ക് എന്ന വിഷയത്തില്‍ പ്രമുഖ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
കേരള കാര്‍ഷിക സര്‍വകലാശാലയിലേക്ക് ശില്‍പശാല അംഗങ്ങള്‍ക്കായി പഠനയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് മധുമധുരംധനമധുരം വിഷയത്തില്‍ കാര്‍ഷിക സര്‍വകലാശാല എന്റമോളജി വിഭാഗം പ്രൊഫസര്‍ ഡോ. മണി ചെല്ലപ്പന്‍, എം.ആര്‍ സജയകുമാര്‍ എന്നിവര്‍ സംബന്ധിക്കും. ഓഗസ്റ്റ് 7 ന് പഠനയാത്ര സംബന്ധമായി മാധ്യമ പ്രതിനിധികള്‍ തയ്യാറാക്കിയ ഫീച്ചറുകള്‍ അവതരിപ്പിക്കും. ചീഫ് അഗ്രി. സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. പി. രാജശേഖരന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് മൂല്യ വര്‍ദ്ധന്‍ കാര്‍ഷിക മേഖലയില്‍, ഫാം ജേണലിസത്തില്‍ കാര്‍ഷിക ഫോട്ടോഗ്രാഫിയുടെ പങ്ക് എന്നീ വിഷയങ്ങളില്‍ തുടര്‍ന്ന് സെമിനാറുകള്‍ നടത്തും. പ്രൊഫസര്‍മാരായ ഡോ. രഞ്ചന്‍.എസ്.കരിപ്പായി, ഡോ. കെ.ബി ഷീല, അഡീ. പ്രൊഫസര്‍ ഡോ.സജി ഗോമസ്, ഫാം ജെണലിസ്റ്റ് ഡോ. പി.വി മോഹനന്‍ എന്നിവര്‍ സംബന്ധിക്കും. എല്ലാ ദിവസവും വൈകിട്ട് കലാസന്ധ്യ അരങ്ങേറും. ഓഗസ്റ്റ് 7 ന് ശില്‍പശാല സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."