ജില്ലാ ആശുപത്രിയില്‍ ഇനി മുഴുവന്‍ സമയവും മരുന്ന്
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഇനി 24 മണിക്കൂറും മരുന്ന് ലഭ്യമാക്കാന്‍ സംവിധാനം.
ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂര്‍ സേവനവുമായാണ് ആശുപത്രിയില്‍ ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങിയത്. മുഴുവന്‍ സമയവും ഫാര്‍മസി സേവനം ലഭ്യമാക്കുന്നതിലൂടെ ആശുപത്രിയുടെ വികസനത്തിനു തന്നെ കാര്യമായ മാറ്റമുണ്ടാകുമെന്നും കൂടുതല്‍ ആളുകള്‍ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയെ സമീപിക്കുമെന്നും ഫാര്‍മസി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. അവശ്യമരുന്നുകള്‍ ഉള്‍പ്പെടെ ഫാര്‍മസിയില്‍ ലഭ്യമാക്കേണ്ട 590 ഇനം മരുന്നുകളുടെയും ലഭ്യത ഫാര്‍മസിയില്‍ ഉറപ്പുവരുത്തുന്നതിനും പ്രസിഡന്റ് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ സമയ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ മൂന്ന് ഫാര്‍മസിസ്റ്റുമാരെയും അധികമായി നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."