ശമ്പളമില്ല: മുഖ്യമന്ത്രിക്ക് കത്തയച്ച് അധ്യാപകരുടെ പ്രതിഷേധം
വാടാനപ്പള്ളി: കഴിഞ്ഞ മൂന്നു മാസമായി സര്‍പ്ലസ് അധ്യാപകര്‍ക്ക് ശമ്പളം കിട്ടുന്നില്ല. ശമ്പള പ്രശ്നം പരിഹരിക്കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പുലര്‍ത്തുന്ന അനാസ്ഥക്കെതരേ മുഖ്യമന്ത്രി പിണറായി വിജയന് കാര്‍ഡുകള്‍ അയച്ച് പ്രതിഷേധിച്ചു. വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയിലെ സര്‍പ്ലസ് അധ്യാപകാരാണ് ഉപജില്ലാ അധ്യാപക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനുള്ള ഉത്തരവ് പുറത്തിറക്കുക. പുനര്‍വിന്യാസം ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് പ്രതിഷേധ കാര്‍ഡുകള്‍ അയച്ചത്. കാലങ്ങളായി അധ്യാപക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും മുടക്കമില്ലാത്തെ ശമ്പളം ലഭിച്ചിരുന്നവര്‍ക്കാണ് കഴിഞ്ഞ ജനുവരിയില്‍ ഇറങ്ങിയ ഉത്തരവിലെ അവ്യക്തതയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തങ്ങളുടെ ശമ്പളം തടയാനുള്ള കരുവാക്കുന്നതെന്നും കത്തില്‍ പറയുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സര്‍പ്ലസ് അധ്യാപകരെ ആക്ഷേപിക്കുന്നതായും അധ്യാപകര്‍ പരാതി പറയുന്നു. മുഖ്യ മന്ത്രിക്കുള്ള പ്രതിഷേധ ലെറ്റര്‍ വലപ്പാട് പോസ്റ്റ് ഓഫിസിലെ തപാല്‍ പെട്ടിയിലാണ് ലെറ്റര്‍ നിക്ഷേപിച്ചു കൊണ്ട് ബള്‍ക്കീസ് ബാനു ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ അധ്യാപക സംരക്ഷണ സമിതി ചെയര്മാന് എ.എ ജാഫര്‍ മാസ്റ്റര്‍ അധ്യക്ഷനായി. കണ്‍വീനര്‍ സി.കെ ബിജോയ്, ശ്രീനാഥ് വിജയന്, ടി.വി സുനില്‍കുമാര്‍, ഇ.ഐ മുജീബ്, റെജി ജോസ്, ബിനോയ് എം.പി, കെ.ആര് രമ്യ,സുജിത.കെ.എസ്, വി.ബി സിറാജ്, ബോബി ഇത്തിക്കാട്, കെ.പി പൗര്‍ണ്ണമി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."