കേന്ദ്ര സര്‍വകലാശാലയില്‍ എല്‍.എല്‍.എം.ന് സ്പോട്ട് അഡ്മിഷന്
കാസര്‍കോട് : കേന്ദ്രസര്‍വകലാശാല നടത്തുന്ന എല്‍.എല്‍.എം. കോഴ്സിന് (2016,18) നിലവിലുള്ള ഏതാനും ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. 50% മാര്‍ക്കില്‍ കുറയാതെ അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡ് പോയന്റോടെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മൂന്ന്വര്ഷ, അഞ്ച്വര്‍ഷ എല്‍.എല്‍.ബി.കോഴ്സ് (10+2+3+310+2+5 സമ്പ്രദായത്തിലൂടെ) പാസായവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ തങ്ങളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും 4 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ ബി.എസ്.എന്‍.എല്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ കലാശാലയുടെ ലോ കാംപസില്‍ എത്തിച്ചേരണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 04692638130, 04672232419 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."