വിജയവഴിയില്‍
കഴിഞ്ഞ വര്‍ഷം ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലുണ്ടായിരുന്ന കുട്ടികളേക്കാള്‍ 2920 കുട്ടികള്‍ ഈ വര്‍ഷം ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന രീതി മറികടന്നാണ് ഈ നേട്ടം. പത്താം തരം കഴിഞ്ഞ് പോകുന്ന കുട്ടികളും ഒന്നാം തരത്തില്‍ എത്തിച്ചേരുന്ന കുട്ടികളും തമ്മിലുള്ള വ്യത്യാസം കാരണമാണ് ഈ കുറവ് സംഭവിക്കുന്നത്. 2015-16ല്‍ 70,302 കുട്ടികളും 2016-17ല്‍ 85,197 കുട്ടികളും സംസ്ഥാനത്ത് കുറഞ്ഞിരുന്നു. ഈ വര്‍ഷം കുറവ് 30,935 ആണ്. 29 കുട്ടികള്‍ അധികമുള്ള കാസര്‍കോടാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പത്താം തരത്തില്‍ നിന്നു പുറത്തുപോയത് 33,777 കുട്ടികളാണ്. ഈ വര്‍ഷം ഒന്നാംതരത്തില്‍ എത്തിയതാകട്ടെ 24,080 കുട്ടികളും. അതായത് 9697 കുട്ടികളുടെ കുറവ് പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ മൊത്തം എണ്ണത്തില്‍ 2920 കുട്ടികളുടെ വര്‍ധനവാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്ക് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, അംഗീകൃത അണ്‍എയ്ഡഡ് കേരള സിലബസ് സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 12,617 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്കെത്തിയെന്ന് ഇത് വ്യക്തമാക്കുന്നു. പൊതുവിദ്യാഭ്യാസ കാംപെയിന് ശക്തമായി നടന്ന പയ്യന്നൂര്‍(1179), കണ്ണൂര്‍ സൗത്ത്(1061), തളിപ്പറമ്പ് നോര്‍ത്ത്(1066), മാടായി( 866), കണ്ണൂര്‍ നോര്‍ത്ത്(837) എന്നീ ബി ആര്.സി.കള്‍ക്ക് കീഴിലാണ് കൂടുതല്‍ കുട്ടികള്‍ തിരിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."