കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ചു
ഇരിട്ടി: കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊയിലാണ്ടി സ്വദേശികള്‍ സഞ്ചരിച്ച വാഹനം ചെങ്കല്‍ ലോറിയുമായി കൂട്ടിയിടിച്ച് സ്ത്രീകളും ഉള്‍പ്പെടെ 24 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥികമ ശ്രൂശ്രൂഷ നല്‍കിയതിനു ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി കുറുവങ്ങാട് മാവുന്തോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച സംഘം സഞ്ചരിച്ച ട്രാവലര്‍ വിളക്കോട് ഉവ്വാപള്ളിക്കു സമീപം ചെങ്കല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ ജോണ്‍സന്‍ പീറ്ററിന്റെ നേതൃത്വത്തിലെത്തിയ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി.
മുഴക്കുന്ന് എസ്.ഐ രവീന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘവും നാട്ടുകാരും ട്രാവലര്‍ വെട്ടിപൊളിച്ചാണ് പരുക്കേറ്റവരെ പുറത്തിറക്കിയത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രാവലര്‍ ഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി ശ്രീജേഷ്(36), ചെങ്കല്‍ ലോറി ഡ്രൈവര്‍ ഉളിക്കല്‍ മാട്ടറി സ്വദേശി ജോഷി, ലോഡിങ് തൊഴിലാളികളായ ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ സ്വദേശികളായ അജീഷ്(36), തീര്‍ഥാടകരായ കൊയിലാണ്ടി മാവുഞ്ചോട് സ്വദേശികളായ സ്വാമിനാഥന്‍, കരിമ്പനക്കു നി(40), ഭാര്യ ദീപ(45), മക്കളായ ശ്രീദിപ്(9), ശ്രീരാഗ്(11), രഘു കൈതവളപ്പില്‍(49), ഭാര്യ വിദ്യ(44), ലക്ഷ്മി കൈതവളപ്പില്‍(50), സുധ തൈവളപ്പില്‍(40), നാരായണി(60), ശശി ചങ്ങാലയില്‍(52), സുധാകരന്‍ ചെറിയ കമ്പിനിക്കുനി(44), ശിവദാസന്‍ പാടിക്കുനി(50), കരുണാകരന്‍(63), ഭാര്യ ജാനു(50), ഗോപാലന്‍ കോഴിക്കുളങ്ങര(59), ശശി കോഴിക്കുളങ്ങര(49), കമലാക്ഷിയമ്മ(69), രമണി(49), രാധപൊടിക്കുനി(45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ ശ്രീജേഷിന്റെതുള്‍പ്പെടെ നാലുപേരുടെ നില ഗുരുതരമാണ്.
അപകടത്തെ തുടര്‍ന്ന് പേരാവൂര്‍- ഇരിട്ടി റൂട്ടില്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."