ഖലീഫാസാറ്റ് ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു
ദുബൈ: യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം പറന്നുയര്‍ന്നത് ചരിത്രത്തിലേക്ക്.
ഇന്നലെ രാവിലെ യു.എ.ഇ സമയം എട്ടിന് ജപ്പാനിലെ ടാനേഗാഷിമ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു ഖലീഫാസാറ്റിന്റെ വിക്ഷേപണം.
350 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍നിന്ന് 613 കി.മീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തിലാണ് കറങ്ങുക.
എഴുപത് തദ്ദേശീയ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. വിക്ഷേപണം പൂര്‍ണവിജയമാണെന്ന് ഗവേഷണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ പറഞ്ഞു.
അറബ് മേഖലയിലെ എണ്ണ ചോര്‍ച്ച കണ്ടെത്തല്‍, ഭൂമിയുടെചിത്രങ്ങളെടുക്കല്‍, വെള്ളത്തിന്റെ ഗുണനിലവാരം കണ്ടെത്തല്‍, പാരിസ്ഥിതിക മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഖലീഫാസാറ്റിന് കണ്ടെത്താന്‍ സാധിക്കും. ജപ്പാന്‍ എയ്‌റോ സ്‌പേസ് എക്‌സ്പ്‌ളോര്‍ഷന്‍ ഏജന്‍സിയുമായി ചേര്‍ന്നാണ് യു.എ.ഇ ഉപഗ്രഹം വിക്ഷേപിച്ചത്.
യു.എ.ഇയുടെ ദീര്‍ഘകാലത്തെ സ്വപ്നവും പരിശ്രമങ്ങളുമാണ് ഇതോടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
2013 ഡിസംബറില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഖലീഫാസാറ്റ് പദ്ധതി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."