HOME
DETAILS
MAL
നവോത്ഥാന സംരക്ഷണ സമിതി പാളി; അമ്പതോളം പേര് സമിതി വിടുന്നു
backup
September 12 2019 | 10:09 AM
കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പൊളിയുന്നു. വിശാല ഹിന്ദു ഐക്യത്തിന് സിമിതി തടസ്സമാവുന്നു എന്ന കാരണത്താല്‍ ജോയിന്റ് കണ്‍വീനര്‍ സി പി സുഗതന്റെ നേതൃത്വത്തിലുള്ള 50 ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചു. സമിതി രൂപികരിച്ച കാലം മുതല്‍ തുടങ്ങിയ വിഴുപ്പലക്കലും വഴക്കുമാണ് ഒരു പിളര്‍പ്പിന്റെ വക്കോളമെത്തിയത്. സിമിതിയില്‍ അംഗങ്ങളായ 50 ലേറെ പേരാണ് പുറത്ത് പോകുന്നത്. സി പി സുഗതന് അടക്കമുളളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങിയതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."