നഗരത്തിലെ ഇറച്ചിക്കടകള്‍ നവീകരിച്ചില്ലെങ്കില്‍ പൂട്ടുവീഴും
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ മാംസവില്‍പന കേന്ദ്രങ്ങള്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ച പ്രകാരം നവീകരിക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്തില്ലെങ്കില്‍ 15 ദിവസത്തിനകം പൂട്ടേണ്ടിവരും.
കലക്ടര്‍ നിര്‍ദേശിച്ച പ്രകാരം ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, അഡിഷനല്‍ തഹസില്‍ദാര്‍ ഇ. അനിതാ കുമാരി, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ മാംസവില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
അംഗീകാരമില്ലാതെയും അനധികൃതമായും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്ന സ്റ്റാളുകള്‍ നവീകരണ പ്രവൃത്തികള്‍ നടത്തി 15 ദിവസത്തിനകം ശുചിത്വമുള്ള അംഗീകൃത കടകളാക്കി മാറ്റണം. ഇല്ലെങ്കില്‍ ചട്ടപ്രകാരം നോട്ടിസ് നല്‍കി കടകള്‍ കോര്‍പറേഷന്‍ അധികൃതര്‍ അടപ്പിക്കും.
ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ജില്ലാ കലക്ടര്‍ സ്വീകരിച്ചത്. ഇതുപ്രകാരം നഗരത്തിലെയും കോര്‍പറേഷന്‍ പരിധിയിലെയും പല മാംസക്കടകളും നവീകരിച്ച് അംഗീകാരം വാങ്ങിയിട്ടില്ലെങ്കില്‍ പൂട്ടേണ്ടിവരും. പല കടകള്‍ക്കും ഇപ്പോഴും ലൈസന്‍സോ കച്ചവടക്കാര്‍ക്ക് ആരോഗ്യ കാര്‍ഡോയില്ല. മിക്ക കടകള്‍ക്കും സംസ്‌കരണത്തിനും സംവിധാനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."