സമസ്ത സന്ദേശയാത്രക്ക് സ്വീകരണം നല്‍കും
പെരുമ്പാവൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90-ാം വാര്‍ഷിക സമ്മേളനത്തിന്റെ സന്ദേശജാഥക്ക് പെരുമ്പാവൂര്‍ മുടിക്കല്ലില്‍ സ്വീകരണവും വരവേല്‍പ്പും നല്‍കാന്‍ പെരുമ്പാവൂര്‍-വാഴക്കുളം റെയ്ഞ്ചുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
20 നാണ് ജാഥ എറണാകുളം ജില്ലയില്‍ പര്യടനം നടത്തുന്നത്. മുടിക്കല്ലില്‍ രാവിലെ 11 മണിക്കാണ് സ്വീകരണം.
പെരുമ്പാവൂര്‍ ചിറമുകള്‍ മദ്രസയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വാഴക്കുളം റെയ്ഞ്ച് പ്രസിഡന്റ് അബൂബക്കര്‍ ഫൈസി അധ്യക്ഷനായിരുന്നു. സമസ്ത ജില്ലാ ഓര്‍ഗനൈസര്‍ ഷെരീഫ് ദാരിമി കോട്ടയം ഉദ്ഘാടനം ചെയ്തു.
സമസ്ത മുഫത്തിശ് എന്‍.കെ മുഹമ്മദ് ഫൈസി, എം.കെ ഹംസ ഹാജി, എന്‍.വി.സി അഹമ്മദ്, എം.എ മുഹമ്മദ് കുഞ്ഞാമി, അബൂബക്കര്‍ കാനാംപുറം, എം.എസ് നാസര്‍, നൗഷാദ് ഫൈസി പട്ടിമറ്റം, നിസാര്‍ ബാഖവി, അഷറഫ് മന്നാനി, മുഹമ്മദ് ദാരിമി മാവുടി, സിദ്ദീഖ് മോളത്ത്, അബ്ദുല്‍ അസീസ് കളപ്പോത്ത്, സലീം വാണിയക്കാടന്‍, ഇബ്രാഹിംകുട്ടി താഴത്താന്‍, എം.എ കുഞ്ഞുമുഹമ്മദ് മൗലവി, സി.എം മുസ്തഫ, മുഹമ്മദ് ഫൈസി കൈപ്പൂരിക്കര, സി.കെ സിയാദ് ചെമ്പറക്കി എന്നിവര്‍ പ്രസംഗിച്ചു. പെരുമ്പാവൂര്‍ റെയ്ഞ്ച് സ്വാഗതസംഘം ചെയര്‍മാന്‍ മസൂദ് ഫൈസി സ്വാഗതവും വാഴക്കുളം റെയ്ഞ്ച് സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. ഖാദര്‍പിള്ള മൗലവി നന്ദിയും പറഞ്ഞു.
സ്വീകരണ സമ്മേളന സംഘാടക സമിതി ഭാരവാഹികളായി എം.കെ ഹംസ (ചെയര്‍മാന്‍), എന്‍.വി.സി അഹ്മദ് (വര്‍ക്കിങ് ചെയര്‍മാന്‍), അബൂബക്കര്‍ കാനകംപുറം (ജനറല്‍ കണ്‍വീനര്‍), എം.എസ് നാസര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), എം.എ മുഹമ്മദ് കുഞ്ഞാമി (ട്രഷറര്‍) എന്നിവരടങ്ങുന്ന 201 അംഗ സ്വാഗതസംഘം കമ്മിറ്റിക്ക് യോഗം രൂപം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."