HOME
DETAILS

ലയനം ഇല്ലാതാക്കിയത് പളനിസാമിയെന്ന് പനീര്‍ശെല്‍വം

  
backup
June 12 2017 | 21:06 PM

%e0%b4%b2%e0%b4%af%e0%b4%a8%e0%b4%82-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%b3%e0%b4%a8

ചെന്നൈ: ജയലളിതയുടെ മരണശേഷം രണ്ട് ചേരിയിലായ അണ്ണാ ഡി.എം.കെയെ അനുരഞ്ജനത്തിലൂടെ ഒരുമിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പാര്‍ട്ടിയില്‍ പിടിമുറുക്കി ടി.ടി.വി ദിനകരന്‍ ശക്തിപ്രാപിക്കുന്നു.
അതേസമയം ശശികല പക്ഷം ശക്തിപ്പെടാന്‍ ഇടയാക്കുന്നത് മുഖ്യമന്ത്രി പളനി സാമിയുടെ നിലപാടാണെന്ന് മുന്‍മുഖ്യമന്ത്രി പനീര്‍ ശെല്‍വം ആരോപിച്ചു. പാര്‍ട്ടിയുടെ ലയനത്തിന് തടസം നില്‍ക്കുന്നതും മുഖ്യമന്ത്രിയാണ്. ജനങ്ങളുടെ താല്‍പര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പളനിസാമിക്ക് കഴിയാതെ പോയതാണ് ലയനം ഇല്ലാതാക്കിയത്. പാര്‍ട്ടിയില്‍ ഇരുപക്ഷവും യോജിക്കാനുള്ള നീക്കത്തിനായി രൂപീകരിച്ച സമിതിയുടെ തീരുമാനത്തെ അംഗീകരിക്കാതെ നാടകീയമായ നീക്കങ്ങള്‍ നടത്തി ലയനം അസാധ്യമാക്കിയത് മുഖ്യമന്ത്രിയാണ്. ലയനത്തിനായി രൂപീകരിച്ച ഇരുപക്ഷത്തെയും പ്രത്യേക സമിതികളുടെ ചര്‍ച്ചയെ തുടക്കം മുതല്‍ തകര്‍ത്തത് പളനി സാമി പക്ഷമാണ്. ഇത്തരം നാടകത്തിന് തങ്ങള്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയിട്ടും ലയനം അസാധ്യമാക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് അവര്‍ നടത്തിയതെന്ന് പനീര്‍ശെല്‍വം ആരോപിച്ചു.
ലയനചര്‍ച്ച മുന്നോട്ടു നീങ്ങുന്നതിനായുള്ള അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിശ്വാസം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിലെല്ലാം പളനിസാമി പരാജയപ്പെട്ടു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ക്കൊപ്പമാണെന്ന് പനീര്‍ശെല്‍വം അവകാശപ്പെട്ടു.
ജയലളിതയുടെ മരണ ശേഷം പാര്‍ട്ടി കാര്യങ്ങള്‍ക്ക് ചുമതലപ്പെട്ടവര്‍ പ്രസീഡിയം ചെയര്‍മാനും ട്രഷററുമാണ്. പാര്‍ട്ടിക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കേണ്ടത് ഇവരാണെന്നും തെരഞ്ഞെടുക്കപ്പെടാത്ത ശശികലയും ടി.ടി.വി ദിനകരനുമല്ലെന്ന് പനീര്‍ ശെല്‍വം പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കി മാറ്റണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  11 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  11 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  11 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago