ശിശുദിനാഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: വിദ്യഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം നവംബര്‍ 14 ന് ഉച്ചക്കുശേഷം 2.15ന് നടക്കും. പട്ടം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. സാംസ്‌കാരിക സമ്മേളനവും പുസ്തകപ്രകാശനവും ഇതിന്റെ ഭാഗമായി നടക്കും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി നവംബര്‍ ഒന്ന് കേരളപ്പിറവിദിനം മുതല്‍ ശിശുദിനമായ 14വരെ 'നെഹ്‌റുസ്മൃതി 2018' എന്ന പേരില്‍ എല്ലാ ജില്ലകളിലും ശിശുദിനാഘോഷങ്ങളും സംഘടിപ്പിക്കും. സാഹിത്യകാരന്‍ ടി. പത്മനാഭന്‍ കാസര്‍കോട് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി തലത്തിലുള്ള കുട്ടികള്‍ക്കായി ക്വിസ് മത്സരം, സാംസ്‌കാരികസമ്മേളനം, സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കല്‍, ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍, പുസ്തകപ്രദര്‍ശനം എന്നിവ ഓരോ ജില്ലയിലെയും പരിപാടികളുടെ ഭാഗമായി നടക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആര്‍. മധു, ഓഫിസ് മാനേജര്‍ ബി.എസ് പ്രദീപ്കുമാര്‍, എഡിറ്റോറിയല്‍ അസി. നവനീത് കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."