മാന്ദ്യം കേരളത്തിലെ സ്ഥാപനങ്ങളെയും ബാധിച്ച് തുടങ്ങി; അപ്പോളോ ടയേഴ്‌സില്‍ ഉല്‍പ്പാദനം നിര്‍ത്തി; ബാധിക്കുന്നത് ആയിരക്കണക്കിന് തൊഴിലാളികളെ
കൊച്ചി: നോട്ട് നിരോധനം, ധൃതിപിടിച്ചുള്ള ജി.എസ്.ടി നടപ്പാക്കല്‍ തുടങ്ങിയവയുടെ ഫലമായി വാഹനവില്‍പ്പനയില്‍ ഉണ്ടായ മാന്ദ്യം പ്രമുഖ ടയര്‍ നിര്‍മാതാക്കളായ അപ്പോളോ ടയേഴ്‌സിനെയും പ്രതിസന്ധിയിലാക്കി. കളമശേരി, ചാലക്കുടി എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കളമശേരി അപ്പോളൊ ടയേഴ്‌സ് ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ അടച്ചിട്ടു. തൊഴിലാളികള്‍ക്ക് പകുതി വേതനം നല്‍കും. കാന്റീന്‍ തുടങ്ങിയ സംവിധാനങ്ങളും അടച്ചിടും. ലീവ് ഉള്ളവര്‍ക്ക് അതെടുത്ത് ശമ്പളനഷ്ടം പരിഹരിക്കാം. ചാലക്കുടി യൂണിറ്റിലും ഉത്പാദനം നിര്‍ത്തിയതായി ജീവനക്കാര്‍ പറഞ്ഞു. സെക്യൂരിറ്റി തുടങ്ങിയ അത്യാവശ്യ സര്‍വീസ് മാത്രമാണ് ഷട്ട് ഡൗണ്‍ സമയത്ത് പ്രവര്‍ത്തിക്കുക.
രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം ഓട്ടോമോബൈല്‍ രംഗത്തുണ്ടാക്കിയ തകര്‍ച്ചയെ തുടര്‍ന്ന് ടയര്‍ വിപണിയും പ്രതിസന്ധിയിലായതാണ് അഞ്ചു ദിവസത്തെ ഉദ്പാദനം നിര്‍ത്താന്‍ മാനേജ്‌മെന്റ് തയ്യാറായത്. നിലവില്‍ 85,000 ടയര്‍ കെട്ടികിടക്കുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. അശോക് ലൈലാന്‍ഡ് അടക്കമുള്ള കമ്പനികള്‍ പ്ലാന്റ് അടച്ചിട്ടതോടെ പ്രശ്‌നം ഗുരുതരമായിരുന്നു. ടയര്‍കമ്പനികളുടെ മാന്ദ്യം റബര്‍ മേഖലയെയും ബാധിച്ചേക്കും.
ട്രക്കുകളുടെയും മിനി ട്രക്കുകളുടെയും ടയറുകളാണ് പേരാമ്പ്രയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവിടെനിന്ന് നിന്ന് ടയറുകള്‍ വാങ്ങുന്ന ഒന്നാംനിര കമ്പനി മാരുതിയാണ്. മാരുതി ഇതില്‍ 60 ശതമാനം കുറവ് വരുത്തി. ദിവസവും 300 ടണ്‍ ടയറാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ 150 കോടിയുടെ ടയര്‍ കെട്ടിക്കിടക്കുന്നു. ഓണാവധി കൂടാതെ വെള്ളി, ശനി ദിവസങ്ങളും അവധി നല്‍കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി തൊഴിലെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും അവധി ഒഴികേയുള്ള രണ്ടുദിവസത്തെ തൊഴില്‍ നഷ്ടപ്പെടും. 1,800 സ്ഥിരം തൊഴിലാളികളും ആയിരത്തോളം കരാര്‍ ജീവനക്കാരുമാണ് പേരാമ്പ്ര അപ്പോളോയില്‍ മാത്രമുള്ളത്. അതിനാല്‍ രണ്ട് സ്ഥലങ്ങളിലെ പ്ലാന്റുകള്‍ അടച്ചിടുന്നത് ആയിരത്തിലേറെ ജീവനക്കാരെ നേരിട്ട് ബാധിക്കും.
അപ്പോളോ ടയേഴ്‌സിന്റെ സ്ഥലം റിയല്‍ എസ്റ്റേറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ നേരത്തെയും നീക്കം ഉണ്ടായിരുന്നതായി ജീവനക്കാര്‍ ആരോപിക്കുന്നു. നഷ്ടം ഏറിവന്നാല്‍ കടുത്ത നടപടികള്‍ ഉണ്ടാവുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. എന്നാല്‍ വിപണിയിലെ പ്രതിസന്ധി പരിഹരിച്ച് വരും ദിവസങ്ങളില്‍ ഉത്പാദനം പഴയ രീതിയിലായില്ലെങ്കില്‍ ഷട്ട് ഡൗണ്‍ തുടരുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
slow down affected appolo tyers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."