ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കേരളീയ സദ്യ ഒരുക്കി കെ.എം.ആര്‍.എല്‍
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കേരളീയ രീതിയില്‍ സദ്യഒരുക്കി. എറണാകുളം ടി.ഡി റോഡിലെ എസ്എസ് കലാമന്ദിറില്‍ ഒരുക്കിയ സദ്യയില്‍ 600 ലേറെ തൊഴിലാളികള്‍ പങ്കെടുത്തു. കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സദയില്‍ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരായിരുന്നു തൊഴിലാളികള്‍. മലയാളിയായി ആരെയും കണ്ടെത്താനായില്ല. ഇതില്‍ പലരും സദ്യ കാണുന്നതു തന്നെ ആദ്യമായിട്ടായിരുന്നു. അസം, തമിഴ്‌നാട്, ബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ ഏറെയും. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇവരില്‍ പലരും വര്‍ഷങ്ങളായി മെട്രൊയിലെ തൊഴിലാളികളാണ്. മെട്രൊ നിര്‍മാണമാണെന്ന് പോലും അറിയാതെയാണ് പലരും കൊച്ചിയിലെത്തിയതത്രേ. കരാറുകാരുടെ നിര്‍ദേശമനുസരിച്ച് കേരളത്തിലേക്ക് വണ്ടി കയറിയവരാണ് ഏറെയും.
പിന്നീട് ജോലി മെട്രൊയുമായി ബന്ധപ്പെട്ടാണെന്നറിഞ്ഞതോടെ സന്തോഷമായെന്ന് തമിഴ്‌നാട് സ്വദേശി കുമാര്‍ പറയുന്നു. സദ്യ മാത്രമല്ല, അല്‍പം കലാപരിപാടികളും സംഗീതവും ആസ്വദിച്ചാണ് മെട്രൊ തൊഴിലാളികള്‍ ഇന്നലെ മടങ്ങിയത്. കേരളത്തിലെ സ്വാതന്ത്ര്യവും ഉയര്‍ന്ന ശമ്പളവുമായിരുന്നു തൊഴിലാളികള്‍ക്ക് ഏറെയും പറയാനുണ്ടായിരുന്നത്. ഇനി ഒരു ആഗ്രഹം മാത്രം, കൊച്ചി മെട്രൊയില്‍ ഒന്ന് യാത്ര കൂടി ചെയ്യണം.
കേരളം സ്വന്തം നാടിനെ പോലെയാണെന്നാണ് തമിഴിനാട് സ്വദേശികളായ സെല്‍വരാജം കുമാറും പറയുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചി മണപ്പാറെ സ്വദേശികളാണ് ഇവര്‍. 15 പേരാണ് ഇവിടെ നിന്നും മെട്രൊ നിര്‍മാണത്തിനായി എത്തിയത്.
ചിലര്‍ രണ്ടു വര്‍ഷത്തിലേറെയായി മെട്രൊ സൈറ്റുകളില്‍ ജോലി നോക്കുമ്പോള്‍ മറ്റു ചിലര്‍ എത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളു. എല്ലാവരും ആദ്യമായാണ് മെട്രൊ ജോലികള്‍ക്ക് എത്തിയിരിക്കുന്നത്. മെട്രൊ ജോലി തീര്‍ന്നാലും കേരളത്തില്‍ തന്നെ തുടരാനാണ് ഇവര്‍ക്ക് താല്‍പര്യം.
മെട്രൊ തൊഴിലാളികള്‍ക്കായി സദ്യ ഒരുക്കിയത് സര്‍ക്കാരിന്റെ കൂടെ താല്‍പര്യത്തോടെയാണെന്ന് ഏലിയാസ് ജോര്‍ജ് പറഞ്ഞു. തൊഴിലാളികള്‍ക്ക് ഇത്തരത്തില്‍ ഒരു വിരുന്ന് നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മെട്രൊ നിര്‍മാണത്തിനായി ഏറെ ബുദ്ധിമുട്ടിയത് തൊഴിലാളികളാണെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."