തെക്കുംകരയില്‍ ഗ്രൂപ്പ് പോരില്‍ മുടന്തി കോണ്‍ഗ്രസ്
വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിലെ തെക്കുംകര പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. എ, ഐ ഗ്രൂപ്പുകള്‍ പരസ്യ പോര് മുഴക്കി രംഗത്തെത്തിയതോടെ പഞ്ചായത്തില്‍ പാര്‍ട്ടി നിര്‍ജീവ മാവുകയാണ്.
ഒരു പരിപാടികളും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ആകെ നടക്കുന്നത് ഗ്രൂപ്പ് യോഗങ്ങളും, പോര്‍വിളികളും മാത്രമാണ് ഇതില്‍ മനം നൊന്ത് കഴിയുകയാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍. പാര്‍ട്ടിക്ക് ഏറെ വേരുണ്ടായിരുന്ന പഞ്ചായത്തുകളിലൊന്നായിരുന്നു തെക്കുംകര. ഭരണകക്ഷിയായിരുന്ന യു.ഡി.എഫ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 18 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ലഭിച്ചത് നാല് വാര്‍ഡ് മാത്രമാണ്. മൂന്ന് വാര്‍ഡുകളില്‍ ബി.ജെ.പിക്ക് പിന്നാലെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇതോടെയാണ് ഗ്രൂപ്പ് പോരാട്ടവും രൂക്ഷമാകുന്നത് പാര്‍ട്ടിയുടെ അടിത്തറ തന്നെ ദുര്‍ബലപ്പെടുത്തുന്നതാണ് പോരാട്ടമെന്ന് ബോധ്യപ്പെട്ടിട്ടും എം.എല്‍.എ അനില്‍ അക്കരയോ ഡി.സി.സി നേതൃത്വമോ പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ല.
നേരത്തെ നടന്ന ബൂത്ത് കണ്‍വെന്‍ഷനുകള്‍ ഭൂരിഭാഗവും സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഒന്നിലധികം ബൂത്തുകളില്‍ പ്രസിഡന്റുമാര്‍ ഒന്നിലധികമാണ്. അതിനിടെ ഇരു ഗ്രൂപ്പുകളും പഞ്ചായത്തില്‍ കെ.എസ്.യു കമ്മിറ്റികള്‍ രൂപീകരിച്ചു. എ.ഗ്രൂപ്പ് കെ.എസ്.യു. മണ്ഡലം കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനമെടുത്തു. ഇതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു.
മണ്ഡലം കോണ്‍ ഗ്രസ് പ്രസിഡന്റ് തോമാസ് പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അഖില്‍ സാമുവേല്‍ അധ്യക്ഷനായി. പി.ജെ രാജു, സുനില്‍ ജെയ്ക്കബ്, കുട്ടന്‍ മച്ചാട്, ടി.വി പൗലോസ്, സിനേറൊ ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി അഖില്‍ സാമുവേല്‍ (ചെയര്‍മാന്‍), സിന്റോ ചിറ്റിലപ്പിള്ളി (ജനറല്‍ കണ്‍വീനര്‍), ജോയല്‍ രാജു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കെ.എസ്.യു ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
മുന്‍ സംസ്ഥാന സെക്രട്ടറി സി.പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.ബി രേഷ് അധ്യക്ഷനായി. മനീഷ്, പി.രാധാകൃഷ്ണന്‍ , വി.എം. കുരിയാക്കോസ്, ജെയ്‌സണ്‍ മാസ്റ്റര്‍, എല്‍ദോ തോമാസ് , അനൂപ് തോമസ്, പി.വി വിനയന്‍, ബെഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു. സാബു. സി.ജോയ് സ്വാഗതവും, ആന്റോ അക്കര നന്ദിയും പറഞ്ഞു. കോഡിനേഷന്‍ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. സാബു.സി.ജോയ് (പ്രസി), ആന്റോ അക്കര (ജന.സെ)്ര, എന്നിവരാണ് ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."