ഗന്ധിജിയെ അറിയാത്ത ബിജെപിക്കാര്‍ നാടിന് ശാപം: പിപി തങ്കച്ചന്‍
തൃശൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അറിയാത്തവരും പഠിക്കാത്ത വരുമായ ബി.ജെ.പിക്കാര്‍ ഇന്ത്യയുടെ ശാപമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. ''ഗാന്ധിജിയെ ബുദ്ധിമാനായബനിയാ ''എന്ന് പറഞ്ഞ് അധിക്ഷേപിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ബി.ജെ.പിക്കും എതിരെ നടുവിലാല്‍ പരിസരത്ത് ഡി.സി.സി സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തരംതാഴ്ന്ന പ്രസ്താവനയാണ് ബി.ജെ.പി ദേശീയ പ്രസിഡന്റ് നടത്തിയത്. അഹിംസയിലൂടെ പുതിയ സമരമാര്‍ഗ്ഗമാണ് ഗാന്ധിജി തുറന്നത്. ലോകം ആദരിക്കുന്ന കാലഘട്ടത്തിലാണ് ഗാന്ധിജിയെ അപമാനിക്കാന്‍ ഇന്ത്യയിലെ ജാതികോമരങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അധ്യക്ഷനായി. പി.എ മാധവന്‍, ജോസ് വള്ളൂര്‍, രാജേന്ദ്രന്‍ അരങ്ങത്ത് പ്രസംഗിച്ചു.എം.പി ഭാസ്‌കരന്‍ നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരിപങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."