വിദ്യാര്‍ഥികള്‍ സമൂഹത്തില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കണം: ത്വാഖാ അഹ്മ്മദ് മൗലവി
ചട്ടഞ്ചാല്‍: മത ഭൗതീക വിദ്യാര്‍ഥികള്‍ സമൂഹത്തിനിടയില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കണമെന്ന് കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവും എം.ഐ.സി പ്രസിഡന്റുമായ ത്വാഖ അഹ്മദ് മൗലവി. എം.ഐ.സി അര്‍ഷദുല്‍ ഉലൂം ദഅവാ കോളജ് വിദ്യാര്‍ഥി യൂനിയനായ എ.എസ്.യു വിന്റെ പ്രവൃത്തനോദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ അറിവിനോടൊപ്പം സംഘാടന രംഗത്തും സമൂഹിക സേവന രംഗത്തും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സലീം നദവി അധ്യക്ഷനായി.
ഭാരവാഹികള്‍ക്കു കോളജ് ലീഡര്‍ ദാവൂദ് ഇബ്രാഹിം സത്യവാചകം ചൊല്ലിക്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം യു.എം അബ്ദുറഹ്മാന് മൗലവി നിര്‍വഹിച്ചു. ടി.ഡി അഹമദ് ഹാജി, അബ്ദുല്‍ ഖാദര്‍ ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അഡ്വ. സി എന്‍ ഇബ്രാഹിം, ഇബ്രാഹിം കുട്ടി ദാരിമി, സ്വാലിഹ് മാസ്റ്റര്‍, മല്ലം സുലൈമാന്‍ ഹാജി,അബു നിഫല ഹുദവി, സിറാജ് ഹുദവി പല്ലാര്‍, അസ്മത്തുള്ള ഹുദവി, അബ്ദുല്ല അര്‍ഷദി, ശഫീഖ് ഹുദവി, നവാസ് ഹുദവി, ഹനീഫ് ഹുദവി തൊട്ടി, സിദ്ധീഖ് ഹുദവി, സുഹൈല്‍ ഹുദവി, മുനവ്വിര്‍ കല്ലൂരാവി, സലീം ദേളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."