നവോഥാന സമിതിയില്‍ നിന്നുള്ള പിന്മാറ്റത്തെ ചൊല്ലി ഹിന്ദു പാര്‍ലമെന്റില്‍ തര്‍ക്കം
ആലപ്പുഴ: നവോഥാന സമിതിയില്‍ നിന്നുള്ള പിന്മാറ്റത്തെ ചൊല്ലി ഹിന്ദു പാര്‍ലമെന്റില്‍ തര്‍ക്കം. ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി സുഗതന്റെ പ്രസ്താവനക്കെതിരേ ചെയര്‍മാന്‍ അഡ്വ. പി.ആര്‍ ദേവദാസ് രംഗത്തെത്തി. 54 സമുദായ സംഘടനകള്‍ പിന്മാറിയെന്ന സുഗതന്റെ പ്രഖ്യാപനം ഹിന്ദു പാര്‍ലമെന്റിന്റെ അഭിപ്രായമല്ലെന്ന് അഖിലകേരള വിശ്വകര്‍മ സഭ പ്രസിഡന്റ് കൂടിയായ പി.ആര്‍ ദേവദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നവോഥാന സമിതിയുമായി സഹകരിച്ചു ഹിന്ദു പാര്‍ലമെന്റ് മുന്നോട്ട് പോകും. സുഗതന്റെ നിലപാടുകള്‍ വര്‍ഗീയത വളര്‍ത്തുന്നതാണ്. ഒരു സംഘടന പോലും സമിതിയില്‍ നിന്ന് പിന്മാറിയിട്ടില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത പരാജയം ഉണ്ടായത് ശബരിമല വിഷയത്തില്‍ എടുത്ത നിലപാടിന്റെ പരിണിതഫലമായിരുന്നു. ഇതേ നിലപാട് നവോഥാന സമിതിയിലെ മിക്ക അംഗങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞിരുന്നു. ശബരമല വിഷയത്തില്‍ സി.പി.എം നിലപാട് മയപ്പെടുത്തിയത് ഈ സമ്മര്‍ദ്ധങ്ങള്‍ കാരണമാണെന്നും നവോഥാന സമിതി ജോയിന്റ് കണ്‍വീനര്‍ കൂടിയായ പി.ആര്‍ ദേവദാസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."