ജ്ഞാനതീരം ടാലന്റ് സെര്‍ച്ച് പരീക്ഷ നടത്തി
മണ്ണഞ്ചേരി: സമസ്തകേരള സുന്നിബാലവേദിയുടെ നേതൃത്വത്തില്‍ ജില്ലാതല ടാലന്റ് സെര്‍ച്ച് സീസണ്‍ - 5 പരീക്ഷ നടത്തി. ആലപ്പുഴയിലെ വിവിധ ശാഖ -റെയ്ഞ്ച് തലങ്ങളില്‍ മത്സരിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത 30 പ്രതിഭകളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്.
കലവൂര്‍ നൂറൂല്‍ ഹുദാ മദ്‌റസയില്‍ നത്തിയ എഴുത്തുപരീക്ഷ, ലോട്ട് ആന്റ് ടോക്ക്, ഗ്രൂപ്പ് ഡിസ്‌കഷന്‍, മോട്ടിവേഷന്‍ ക്ലാസ് എന്നിങ്ങനെ നാലുവിഭാഗങ്ങളില്‍ കഴിവുതെളിയിച്ച പത്തുപേരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന തലമല്‍ത്സത്തിലേക്ക് തെരഞ്ഞെടുത്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാപ്രസിഡന്റ് പി.എ ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി ടി.എച്ച് ജഅ്ഫര്‍ മൗലവി അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.ബി.വി സംസ്ഥാന ജനറല്‍ സെക്രട്ടറി ശഫീഖ് മണ്ണഞ്ചേരി, കലവൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് എ ഇബ്‌റാഹിംകുട്ടി മൗലവി, കെ ബഷീര്‍മൗലവി കുത്തിയതോട്, പി.എ നവാസ് അന്‍വരി, അബൂസാലിഹ് മൗലവി കായംകുളം, മാഹിന്‍ അബുബക്കര്‍ മുസ്‌ലിയാര്‍, പൂക്കോയമുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു. മത്സരങ്ങള്‍ അധ്യാപകരായ ഷാഫിറഹ്മത്തുല്ല, സഹില്‍മേമന, ഉമ്മര്‍മാസ്റ്റര്‍ വയനാട് എന്നിവര്‍ നിയന്ത്രിച്ചു. സമാപനസമ്മേളനത്തില്‍ സമസ്തജില്ലാ വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് ഹനീഫാ ബാഖവി, ജില്ലാ ജനറല്‍സെക്രട്ടറിമുഹമ്മദ് മുബാഷ്, നജ്മല്‍ നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."