കര്‍ഷകരെ വെട്ടിലാക്കി പുതിയ ഇനം നെല്‍വിത്ത് ഡി-36 നെല്‍ വിത്തെത്തിയത് കര്‍ണാടകയില്‍നിന്ന്
കുട്ടനാട്: പ്രതീക്ഷയോടെ കൃഷിയിറക്കിയ ജില്ലയിലെ നെല്‍കര്‍ഷകരെ വെട്ടിലാക്കി ഡി-36 നെല്‍വിത്ത്. പുതിയ വിത്തിനത്തെക്കുറിച്ച് മനസിലാക്കാതെ കൃഷിയിറക്കിവരാണ് വഞ്ചിതരായത്.
അച്ചനാരി, കുട്ടന്‍ചേരി എന്നിവിടങ്ങളിലെ 250 ഏക്കര്‍ പാടത്താണ് ഡി-36 ഇനം വിത്തുപയോഗിച്ച് കൃഷിയിറക്കിയത്. സര്‍ക്കാര്‍ നല്‍കുന്ന വിത്തായിരുന്നു ഇതുവരെ ഇവിടെ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ കര്‍ഷകരോട് ആലോചിക്കാതെയും വിത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാതെയും പാടശേഖര സമിതിയാണ് ഡി-36 ഇനം വിത്ത് കര്‍ഷകര്‍ക്ക് നല്‍കിയത്. ഇവര്‍ കര്‍ണാടകയില്‍നിന്നുമാണ് ഈ പുതിയയിനം വിത്തെത്തിച്ചത്.
കൃഷിയിറക്കി ഇരുപതു ദിവസം കുഴപ്പങ്ങളൊന്നും കണ്ടില്ല. പിന്നീട് നെല്‍ച്ചെടികളില്‍ പുള്ളിപ്പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെടികള്‍ അഴുകുകയുമായിരുന്നു. അമിത വളര്‍ച്ചയായിരുന്നു ഇവക്കെന്ന് കര്‍ഷകര്‍ പറയുന്നു. നാല്‍പതുദിവസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തിയ ചെടികളില്‍ നെല്‍കതിര്‍ വന്നിട്ടില്ല. ഇപ്പോള്‍ ഇവ പൂര്‍ണമായും കരിഞ്ഞ നിലയിലാണ്. ആശങ്കയിലായ കര്‍ഷകര്‍ കൃഷി വകുപ്പിനെ വിവരം അറിയിക്കുകയും പ്രശ്‌നത്തിനു വേണ്ട പരിഹാരം തേടുകയും ചെയ്തു.
എന്നാല്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഈ വിത്തിനെക്കുറിച്ച് അറിയാത്തതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ല. കര്‍ഷകര്‍ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പഠനത്തിനായി സാമ്പിള്‍ ശേഖരിച്ചു.
ഇതിന്റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളിലെ ലഭിക്കു. എന്നാല്‍ ഇടനിലക്കാരുമായി ചേര്‍ന്ന് ചിലര്‍ നിലവാരമില്ലാത്ത വിത്തിനം നല്‍കി കര്‍ഷകരെ പറ്റിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. നകുട്ടനാടന്‍ മണ്ണിന് ചേര്‍ന്നതല്ല ഡി-36 ഇനം വിത്തുകളെന്നാണ് കാര്‍ഷിക വിദഗ്ദ്ധരുടെ പ്രാഥമിക വിലയിരുത്തല്‍.പുതിയ വിത്തിനത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തിയാല്‍ മാത്രമേ നിജസ്ഥിതി അറിയാന്‍ കഴിയൂവെന്നും ഇവര്‍ പറയുന്നു. അതിനിടയില്‍ കര്‍ണാടകയില്‍നിന്നും പുതിയ വിത്തിനം കര്‍ഷകരുടെ കൈകളിലെത്തിയതിനെക്കുറിച്ച് കൃഷിവകുപ്പ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."