HOME
DETAILS

ഇന്ത്യയെ വലയം ചെയ്യുന്ന ചൈനീസ് താല്‍പര്യം

  
backup
October 30 2018 | 19:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%b5%e0%b4%b2%e0%b4%af%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

വാണിജ്യക്കുത്തക ഉറപ്പുവരുത്താന്‍ ചൈന നടത്തുന്ന നീക്കം സ്വാഭാവികമാണ്. എന്നാല്‍, ഇന്ത്യയുടെ അയല്‍ക്കാരില്‍ ഇന്ത്യാ വിരുദ്ധ മനോഭാവം വളര്‍ത്തി സൈനികസാന്നിധ്യമുറപ്പിക്കാനുള്ള നീക്കം ആപല്‍ക്കരമാണ്.
ശ്രീലങ്കയിലെ രാഷ്ട്രീയാനിശ്ചിതത്വം ചൈനീസ് താല്‍പ്പര്യത്തിന്റെ കൂടി ഫലമാണ്. ഇന്ത്യാ വിരുദ്ധനായ രാജപക്‌സെക്കു പരവതാനി വിരിച്ചിരിക്കുകയാണവര്‍. മാലിയിലും ചൈനാ ഇടപെടല്‍ വ്യക്തം. പാകിസ്താനു പരമാവധി സാമ്പത്തിക സൈനികസഹായം നല്‍കുന്നതും ഇന്ത്യയെ ക്ഷീണിപ്പിക്കാനാണ്. അയല്‍രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍ ഇന്ത്യ പ്രതിരോധച്ചെലവ് കൂട്ടുമ്പോള്‍ വികസനവേഗം കുറയുമെന്ന കുടിലമനസ്സാണതിനു പിന്നില്‍.
തന്ത്രപ്രധാനമായ സമുദ്ര സൈനികത്താവളമായ ഇന്ത്യാസമുദ്രത്തില്‍ ചൈനയ്ക്കു പണ്ടേ കണ്ണുണ്ട്. അസ്വസ്ഥമായ സാഹചര്യമില്ലെങ്കില്‍ ഇന്ത്യ വളരെയെളുപ്പം ലോകസാമ്പത്തികശക്തിയാകുമെന്നും ചൈനയ്ക്കറിയാം. വാണിജ്യരംഗത്തെ ഇന്ത്യയുടെ വളര്‍ച്ച തിരിച്ചടിയാകുന്നത് ചൈനയ്ക്കായിരിക്കും. ചിരപുരാതന കാലം മുതല്‍ ഇന്ത്യ പുലര്‍ത്തുന്ന അയല്‍പക്ക മര്യാദയും സൗഹൃദവും അതിനു സഹായകമാകും.
ഇതെല്ലാം തകര്‍ത്ത് അസ്വസ്ഥമായ അതിര്‍ത്തികളുണ്ടാക്കിയാലേ ഇന്ത്യയെ തളയ്ക്കാനാകൂ. അതാണ് ചൈന ചെയ്യുന്നത്. കശ്മിര്‍ കത്തിച്ചു നിര്‍ത്തല്‍ പാക്‌രാഷ്ട്രീയ താല്‍പ്പര്യമാണ്. അതിന്നാവശ്യമായ ആയുധവും ബൗദ്ധികസഹായവും അവര്‍ക്കില്ല. അതു നല്‍കുന്നവരോട് അവര്‍ക്കു കൂറായിരിക്കും. ചൈന മുതലെടുക്കുന്നത് ഇതാണ്.
മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സമാധാനം തകര്‍ക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നത് യു.എസ്-റഷ്യ മത്സരമാണ്.
ഈ രണ്ടു ശക്തികള്‍ക്കു വേണ്ടിയാണു മൂന്നു പതിറ്റാണ്ടിലധികം കാലം അവിടത്തെ മനുഷ്യര്‍ വെടിവച്ചതും വെടിയേറ്റതും. അതേ കുതന്ത്രമാണു ചൈന ഇന്ത്യന്‍ പരിസരത്തു പയറ്റുന്നത്. ലോകത്തിലെ ഏറ്റവും വലിയ മതേതരജനാധിപത്യ ശക്തിയെ സഹിക്കാന്‍ മത-വിശ്വാസ, മനുഷ്യാവകാശ ലംഘനങ്ങളുടെ നാടായ ചൈനയ്ക്കു കഴിയില്ല.
അസഹിഷ്ണുതയാണ് അവരുടെ മുഖമുദ്ര. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ സ്വന്തം നാട്ടിലെ യുവാക്കളെ നിര്‍ദയം കൊന്നുതള്ളിയവരാണവര്‍.

പലിശരഹിത
ഇന്ത്യന്‍ ഗ്രാമങ്ങള്‍
എങ്ങനെ നിര്‍മിക്കപ്പെടും

ഉദാരമായി പണംതരാമെന്ന വാഗ്ദാനവുമായി വാപിളര്‍ന്നു നില്‍ക്കുന്ന അന്താരാഷ്ട്ര നാണയനിധിയുള്‍പ്പെടെയുള്ള കൊള്ളപ്പലിശക്കാരെക്കുറിച്ചു മാത്രമാണു ഭരണാധികാരികള്‍ക്കു ചിന്ത. പാലം, റോഡ്, വൈദ്യുതി, വിദ്യാലയങ്ങള്‍, നല്ലയിനം കറവമാടുവരെ സ്വന്തമായി സംവിധാനിക്കാന്‍ കഴിഞ്ഞിട്ടില്ല. അതെല്ലാം സഫലമാക്കാന്‍ കൊള്ളപ്പലിശക്കാര്‍ സഹായിക്കുമെന്നാണു പ്രതീക്ഷ.
വാങ്ങിക്കൂട്ടുന്ന പണത്തിന്റെ പലിശയും മുതലും കൊടുത്തു വീട്ടാന്‍ ബാധ്യസ്ഥരായത് ഇവിടത്തെ 130 കോടി പൗരന്മാര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുണ്ടാക്കുന്ന കടം വീട്ടുന്ന ഉപകരണങ്ങള്‍ മാത്രമാണ് ഇന്ത്യയിലെ ദരിദ്രകോടികള്‍.
പലിശയിലാണു മിക്കവരുടെയും ജീവിതവും മരണവും. ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍, കൗതുകവസ്തുക്കള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങളുമെല്ലാം പലിശപ്പണത്തിനു വാങ്ങുന്ന പ്രവണത കൂടിവരികയാണ്. അധ്വാനിച്ചുണ്ടാക്കുന്ന കാശ് പലിശക്കാരന്‍ തിന്നും.
ആ സ്ഥിതി മാറണം. പലിശരഹിത പണമിടപാടുണ്ടാവണം. സുമനസ്സുകള്‍ ചേര്‍ന്നു ഗ്രാമങ്ങളില്‍ പരസ്പര സഹായസംഘങ്ങള്‍ രൂപീകരിച്ചു മൂലധനം കണ്ടെത്തി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്.
കാട, കോഴി, മത്സ്യം വളര്‍ത്തല്‍, പലഹാര നിര്‍മാണം തുടങ്ങിയ പ്രാദേശിക വിപണന സാധ്യതയും മാന്യമായ ലാഭവുമുള്ള മേഖലകളില്‍ ഇടപെട്ടാല്‍ വരുമാനം അധ്വാനിക്കുന്നവന്റെ പോക്കറ്റില്‍ത്തന്നെ വരും.പലിശ വാങ്ങില്ല, കൊടുക്കില്ല, സഹായിക്കില്ല ഈ പ്രതിജ്ഞ നടപ്പാക്കണം. രണ്ടാം ലോകയുദ്ധാനന്തരം അമേരിക്ക നടപ്പാക്കിയ സാമ്പത്തികരീതിയാണ് പലിശയെ ആധാരമാക്കിയുള്ളത്. അതു മാനവരാശിയുടെ പുരോഗതി തടയുകയാണു ചെയ്തത്.
ഇന്ത്യയും പലിശക്കെണിയിലാണിന്ന്. ഓരോ ഗ്രാമത്തിലും ഒന്നിലധികം പലിശസ്ഥാപനങ്ങളും വട്ടിപ്പലിശക്കാരും. സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുത്ത ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ വേറെ. ഇന്ത്യ പലിശ സ്ഥാപനങ്ങളുടെ പറുദീസയാണ്. ജനത സ്വയം മാറാതെ ഒന്നും മാറ്റാനാവില്ല.

അഴിമതി

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഭരണാധികാരികളും വില്ലേജ് ഓഫിസ് മുതല്‍ രാജ്ഭവന്‍ വരെ ഉദ്യോഗസ്ഥരും ഇന്ത്യയെ കൊള്ളയടിക്കുകയാണ്. പ്ലാന്‍ ഫണ്ടിന്റെ 80 ശതമാനവും ഇടനിലക്കാരന്‍ വകമാറ്റുന്നുവെന്നു പാര്‍ലമെന്റില്‍ പറഞ്ഞത് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ്. കൈക്കൂലി വാര്‍ത്തയല്ലാതെയാവുന്നു. നന്നായി ഭരണം നടക്കാത്ത രാജ്യങ്ങളിലൊന്നാണ് ഭാരതം.
ഓരോ ഫയലും ഒരു ജീവിതമാണെന്ന് ഭംഗിവാക്ക് പറഞ്ഞതുകൊണ്ടായില്ല. അതു പറയുന്നവരും പറയിപ്പിക്കുന്നവരും അഴിമതിക്കു പുതിയ മേച്ചില്‍പ്പുറം തേടുകയാണ്. മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡുമായി നടന്നിരുന്ന മുന്‍ വിജിലന്‍സ് ഡയരക്ടര്‍ അന്യായമായി സമ്പാദിച്ച 51 ഏക്കര്‍ ഭൂമി ഇയിടെയാണ് ആദായനികുതിക്കാര്‍ കണ്ടുകെട്ടിയത്.
തച്ചങ്കരിയുടെ ധീരവീര പരാക്രമങ്ങള്‍ എന്തെല്ലാം പുറത്തുവന്നു. വരവില്‍ കവിഞ്ഞ സമ്പാദ്യം, വിദേശയാത്രകള്‍, പണം വാരിക്കൊണ്ടുവന്ന പല വഴികള്‍ എല്ലാം കെട്ടടങ്ങി.
പാഠപുസ്തകങ്ങളില്‍ നിന്നു വേണം ധാര്‍മികത അഭ്യസിക്കാന്‍. സദാചാര സങ്കല്‍പങ്ങള്‍ പൈതൃകമായി കിട്ടണം.
മനുഷ്യന്റെ വലിപ്പവും ധര്‍മവും നിയോഗവും തിരിച്ചറിയുന്ന വിദ്യാഭ്യാസം തിരിച്ചുകൊണ്ടുവരണം. മോഷണം നീചകാര്യമാണെന്ന അവബോധം വളരണം. അഴിമതി ആരു നടത്തിയാലും മാപ്പു നല്‍കാത്ത ശിക്ഷ നല്‍കണം.

മൃതദേഹത്തോട്
അനീതി
സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സഊദി കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ടു എന്ന് സ്ഥിരീകരണമായി. എതിര്‍ശബ്ദം ഇല്ലാതാക്കുന്ന പ്രവണത പുതിയതല്ല. വിരല്‍ ചൂണ്ടന്നത് പലര്‍ക്കും വിമ്മിട്ടമാണ്. ഉസാമ ബിന്‍ലാദനും സദ്ദാംഹുസൈനും കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയും ഉഗാണ്ടയിലെ ഈദി അമീനും വേട്ടയാടപ്പെട്ടവരാണ്.
അമേരിക്ക പറഞ്ഞു തരുന്നത് പകര്‍ത്തെഴുതുന്നവരാണ് ലോക മീഡിയ. അക്കാരണത്താല്‍ സത്യമേത്, അസത്യമേത് എന്നാര്‍ക്കുമറിയില്ല. എന്നാലും ഉസാമ ബിന്‍ലാദനെ വളഞ്ഞു പിടിച്ചു വധിച്ച അമേരിക്ക വാടക മൊല്ലയെ സംഘടിപ്പിച്ച് മൃതശരീരം മതപരമായ വിധം സംസ്‌കരിച്ചാണു കടലില്‍ മുക്കിയത്.
ഇരു ഹറമുകളുടെ ഭരണാധികാരികള്‍ മദീനയില്‍ ജനിച്ചു വളര്‍ന്ന ജമാല്‍ ഖഷോഗിയുടെ മയ്യിത്തിന് മതപരിഗണന നല്‍കിയതുമില്ല. മൃതശരീരം പല കഷണങ്ങളാക്കി ചതുപ്പിലെറിഞ്ഞുവെന്നാണു പുതിയ വാര്‍ത്ത.
സഊദി അറേബ്യ മുസ്‌ലിംകളുടെ സംരക്ഷണത്തിലായിരിക്കണമെന്ന് ഇയിടെ 'റാബിത്ത' മക്കയില്‍ യോഗം ചേര്‍ന്നു പ്രമേയം പാസാക്കിയിരുന്നു. നീതിയുടെ അവസാന വാക്കായിരുന്ന പ്രവാചകരുടെ നാട് ഭരിക്കുന്നവരില്‍ നിന്നു മയ്യിത്തിന് പോലും നീതി കിട്ടാതെ വരുന്നത് ആശങ്ക ഉണര്‍ത്തുന്നു.
രാജാക്കള്‍ക്ക് അനിഷ്ടം തോന്നിയാല്‍ ഇല്ലാതാക്കുക എന്ന കാടന്‍ നീതി അന്താരാഷ്ട്ര സമൂഹം ഇടപെട്ടു തിരുത്തണം. കേരളം ഉള്‍പ്പെടെ എവിടേയും വലിയ പ്രതികരണം ഉണ്ടായതായി കണ്ടില്ല. പണത്തിനു മുകളില്‍ പറക്കാന്‍ ആര്‍ക്കാണു കഴിയുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  16 minutes ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  29 minutes ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  43 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  2 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  2 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  3 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago