വിടപറഞ്ഞത് കര്‍മനിരതനായ ജനനേതാവ്
ഇരിട്ടി:സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ നാലു പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇന്നലെ മരണമടഞ്ഞ പി.വി നാരായണന്‍. രാഷ്ട്രീയ കക്ഷി വ്യത്യാസങ്ങള്‍ക്കപ്പുറത്ത് വലിയ ഒരു സുഹൃത്ത് ബന്ധമുണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് സ്ഥാപിച്ച കാലം മുതല്‍ ഡയരക്ടറായിരുന്ന അദ്ദേഹം മഹാത്മഗാന്ധി എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റുമാണ്. സംസ്ഥാന കയര്‍ ബോര്‍ഡംഗം, വന്യ ജീവി ഉപദേശക സമിതി അംഗം, പത്ത് വര്‍ഷം കീഴൂര്‍ ചാവശ്ശേരി പഞ്ചായത്തംഗം, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സിക്രട്ടറി, നടുവനാട് യന്ത്രവത്കൃത ചകിരി സൊസൈറ്റി പ്രസിഡന്റ്, കരകൗശല സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്, വാണിയ സമുദായ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, തലശ്ശേരി കാര്‍ഷിക വികസന ബാങ്ക്, ചാവശ്ശേരി ബാങ്ക് ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങിനു ശേഷം വീട്ടുമുറ്റത്ത് അനുശോചന യോഗം ചേര്‍ന്നു.അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, പ്രൊഫ. എ.ഡി മുസ്തഫ, അഡ്വ.സജീവ് ജോസഫ്, ചന്ദ്രന്‍ തില്ലങ്കേരി, ശശിധരന്‍, വത്‌സന്‍ തില്ലങ്കേരി, സി.എ ലത്തീഫ്, എന്‍.വി രവീന്ദ്രന്‍, എം.പി അബ്ദുറഹ്മാന്‍, സി.എം നസീര്‍, എം അജേഷ് സംസാരിച്ചു. ഉളിയില്‍ കനിവ് സ്വയം സഹായ സംഘം അനുശോചനം രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് അഞ്ചിന് സര്‍വ്വകക്ഷി അനുശോചന യോഗം ഇരിട്ടിയില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."