ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം.സി.സി മാതൃക: പാറക്കല്‍ അബ്ദുല്ല
ഇരിട്ടി:രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ജീവകാരുണ്യത്തിന്റെ മുഖം നല്‍കിയത് അറേബ്യന്‍ രാജ്യങ്ങളില്‍ ജീവിക്കാന്‍ പെടാപ്പാടുപെടുന്ന പ്രവാസികളാണെന്നും ഇതിന് നേതൃത്വം നല്‍കിയത് കെ.എം.സി.സിയാണെന്നും കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി പേരാവൂര്‍ മണ്ഡലം കമ്മറ്റി അടക്കാത്തോട് നാരങ്ങാത്തട്ടില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴുലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച പദ്ധതിയിലൂടെ 80ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും. ജില്ലയിലെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഖത്തര്‍ കെ.എം.സി.സി ജില്ലാ സിക്രട്ടറി അശ്റഫ് ആറളത്തിന്, പേരാവൂര്‍ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും, കേളകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും മൊമെന്റോ നല്കി ആദരിച്ചു. ചടങ്ങില്‍ അശ്റഫ് ആറളം അധ്യക്ഷനായി. വി.കെ അ ബ്ദുല്ഖാദര് മൗലവി, അഡ്വ.കെ മുഹമ്മദലി, ഇ.പി ഷംശുദ്ദീന്, പി.കെ കുട്ട്യാലി, അബ്ദുല്‍ നാസ്സര്‍ നാച്ചി, റഹീസ് പെരുമ്പ, നസീര്‍ നല്ലൂര്, സി.കെ അശ്ക്കറലി, കെ.എസ് അശ്റഫ്, അബ്ദുല്‍ സലാം, വി.പി റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."