HOME
DETAILS

നക്ഷത്രത്തിളക്കമുള്ള കവിതകള്‍

  
backup
September 15 2019 | 02:09 AM

%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%b5

 


നുജൂം എന്ന വാക്ക് അറബി ഭാഷയില്‍ നക്ഷത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. നക്ഷത്രത്തിളക്കമുള്ള 64 കുഞ്ഞു കവിതകളാണ് റെഫീക്ക് ബദരിയയുടെ നുജൂം എന്ന കവിതാസമാഹാരത്തില്‍. അതിലുപരി നക്ഷത്രമെന്ന ബിംബം പല കവിതകളിലും മനോഹരമായി കടന്നു വരുന്നുണ്ട്.
'ഒരു നല്ല ശില്‍പി ശില്‍പം കൊത്തിയുണ്ടാക്കുകയല്ല, കല്ലിലെ അല്ലെങ്കില്‍ മരത്തടിയിലെ ശില്‍പമല്ലാത്ത ഭാഗങ്ങള്‍ കൊത്തിക്കളയുകയാണ് ചെയ്യുന്നത് എന്ന് പറയാറുണ്ട്. റെഫീക്ക് ബദരിയയുടെ കവിതകളിലൂടെ ആദ്യം സഞ്ചരിച്ചപ്പോള്‍ തോന്നിയത് ഇതാണ്. കവിതയില്‍ നിന്ന് കവിതയല്ലാത്ത ഭാഗങ്ങള്‍ ചെത്തിക്കളഞ്ഞ് കവിതയുടെ കാതല്‍ മുന്നിലെടുത്തു വയ്ക്കുകയാണ് കവി. ഇവിടെ കവിത മാത്രമായ വരികളിലൂടെ റെഫീക്ക് ബദരിയ വായനക്കാരന്റെ ഹൃദയത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്നു.' എന്ന് പുസ്തകത്തിന്റെ അവതാരികയില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പരിചയപ്പെടുത്തുന്നു.
ആ നിരീക്ഷണത്തെ അടിവരയിടുന്നതായിരുന്നു പുസ്തകത്തിന്റെ വായന. ആദ്യ വായനയില്‍ തന്നെ കവിതകളിലെ ഭാഷയും അവയുടെ അവതരണവും ഏറെ ആകര്‍ഷിച്ചു എന്ന് പറയാതെ വയ്യ. പ്രണയം, പ്രകൃതി, അമ്മ, ആത്മീയത, സദാചാരം, പരിസരങ്ങള്‍ തുടങ്ങിയവ മിക്ക കവിതകള്‍ക്കും വിഷയമായിട്ടുണ്ട്.

'ചില ചെടികളുണ്ട്
മുകളിലേക്ക്
വേര് വളര്‍ന്ന്
താഴേക്ക്
തൂങ്ങികിടക്കുന്നവര്‍
സംശയമുണ്ടെങ്കില്‍
നക്ഷത്രങ്ങള്‍
പൂത്ത് കിടക്കുന്നത്
നോക്കൂ..'

ബാഹ്യമായ വാക്കുകള്‍ക്കുപരിയായി മണ്ണിലേക്ക് ഇറങ്ങി വന്ന നക്ഷത്രജന്മങ്ങളെ മനോഹരമായി വരച്ചിടുന്നു ഈ കവിത.

'യാ.. അല്ലാഹ്
അവളുടെ ഓര്‍മ്മകളെ
നീ എന്തിനാണ്
മരുഭൂമിയിലെ
മണ്‍തരികളെ പോലെ
സൃഷ്ടിച്ചത്,
എത്രമേല്‍
ചേര്‍ത്ത് പിടിച്ചിട്ടും
കൈപ്പിടിയിലൊതുങ്ങാതെ
ഊര്‍ന്നൂര്‍ന്ന് പാറുന്നു,
വീണ്ടുമൊരു മണല്‍ക്കാറ്റില്‍
കുന്നുകളായി രൂപാന്തരപ്പെടുന്നു.'

ഈ വരികളില്‍ പ്രവാസി നഷ്ടപ്രണയത്തെ തന്റെ ജീവിത പരിസരങ്ങളിലൂടെ ആവിഷ്‌കരിക്കുന്നതായി കാണാം. അതിലുപരി പ്രണയത്തിന്റെയും ആത്മീയതയുടെയും അതിരുകള്‍ നേര്‍ത്ത് ഒന്നായി തീരുന്നതായി കാണാം.

'ഇരുട്ടിനെ നോക്കി
നക്ഷത്രങ്ങള്‍
കരഞ്ഞിട്ടുണ്ടാകും
അല്ലെങ്കിലിപ്പോള്‍
ഇവിടെ
മിന്നാമിനുങ്ങുകള്‍
ഇറ്റിറ്റി വീഴില്ലായിരുന്നു.'

ലളിതമാണെങ്കിലും എത്ര മനോഹരമാണ് ഈ വരികള്‍. ഇത്തരത്തിലുള്ള കാവ്യഭംഗി റെഫീക്ക് ബദരിയയുടെ മിക്ക കവിതകളുടെയും പ്രത്യേകതയാണ്.

'പ്രണയത്തില്‍
തോറ്റു പോകുക
എന്നൊന്നില്ല.
പ്രിയേ
എത്ര നടന്നിട്ടും
നിന്നിലേക്ക്
എത്തിയില്ല
അത്രമാത്രം.'

പ്രണയസാഫല്യം നേടിയവരും പ്രണയം നഷ്ടമായതിനെ തുടര്‍ന്ന് നിരാശയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ ഒത്തിരി പേരെയും നാം കണ്ടിട്ടുണ്ടാവും. എന്നാല്‍ പ്രണയത്തില്‍ ജയപരാജയങ്ങളില്ലയെന്ന് കവി ഇവിടെ പറഞ്ഞു വയ്ക്കുന്നു.

'പുഴയിലേക്കുള്ള
വഴി ചോദിച്ച്
ഒരു മഴ റോഡില്‍
കുത്തിയിരിപ്പുണ്ട്.
പുഴ മരിച്ചത് പറയണ്ട,
മഴ ഇനി വന്നില്ലെങ്കിലോ.'

മനുഷ്യന്റെ കൈയേറ്റങ്ങള്‍ പ്രകൃതിയെ തകര്‍ത്തെറിയുമ്പോള്‍ സമൂഹത്തോടുള്ള കവിയുടെ പ്രതിബദ്ധത കൂടിയാവുന്നു ഈ വരികള്‍. കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് നഷ്ടപ്പെട്ട പുഴയുടെ വഴികളെ മഴ തിരിച്ചുപിടിക്കുന്ന കാഴ്ച നാം പ്രളയ ദിനങ്ങളില്‍ കണ്ടതാണ്.

'അമ്മയ്ക്ക്
ഓരോ നേരവും
ഓരോ മണമായിരുന്നു.
രാവിലെ ദോശയുടെ,
ഉച്ചയ്ക്ക് സാമ്പാറിന്റെ,
രാത്രിയില്‍ കര്‍പ്പൂരത്തിന്റെ,
ചന്ദനത്തിരികള്‍
പുകയുന്ന ഒരു പകലില്‍
നിശ്ചലമായ് കിടക്കുന്ന
അമ്മയുടെ നെറ്റിയില്‍
ചുംബിച്ചപ്പോഴാണ്
അമ്മക്കിപ്പോഴും
മുലപ്പാലിന്റെ മണമാണെന്ന്
മനസ്സിലായത്.'

അമ്മയുടെ വിയോഗത്തെ പച്ചയായി വരച്ചുകാട്ടുന്നുണ്ട് ഈ വരികള്‍. ഈ വരികള്‍ വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത് ഉമ്മയുടെ രൂപമായിരുന്നു. ഉമ്മാക്ക് പത്തിരി ഏറെ ഇഷ്ടമായിരുന്നു, രാവിലെ ഉണര്‍ന്ന് എല്ലാവര്‍ക്കും വേണ്ടി മണിക്കൂറോളം വിറകടുപ്പിന്റെ അരികില്‍ നിന്ന് പത്തിരി ചുട്ടിരുന്നത് ഉമ്മയായിരുന്നു. എന്റെ ഉമ്മായ്ക്ക് പത്തിരി മണമായിരുന്നു.

'ഓര്‍മ്മയില്‍
അനാഥമാക്കപ്പെട്ടവന്റെ
ഖബറിടമാകാം,
നോക്കൂ..
മിസ്സാന്‍ കല്ലുകള്‍
പാതിയും
മണ്ണ് തിന്ന് പോയ്.'

ഉറ്റവരുടെ ഓര്‍മകളില്‍ നിന്ന് അനാഥമാക്കപ്പെട്ട് പള്ളിക്കാട്ടിലെ ഖബറില്‍ ഒറ്റക്കായ് പോയവനെ ഈ കവിത അടയാളപ്പെടുത്തുന്നു. കവിതയുടെ വായന ഓരോരുത്തരിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഈയുള്ളവന്റെ വായന ആയിരിക്കില്ല മറ്റൊരാളുടേത് എന്ന് അറിയാം. റെഫീക്ക് ബദരിയ എന്ന സുഹൃത്തിനെ ആദ്യമായിട്ടാണ് വായിക്കുന്നത്, മികച്ച വായനയാണ് ഈ പുസ്തകം ഈയുള്ളവന് സമ്മാനിച്ചത്. ആദ്യ വായനയില്‍ തന്നെ ഹൃദയത്തിലേറ്റിയ ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് റെഫീക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  12 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  12 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  12 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  13 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  13 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  14 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  14 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  15 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  16 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  17 hours ago