HOME
DETAILS

മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷങ്ങള്‍ അമ്പേ പരാജയമെന്ന് ശശി തരൂര്‍

  
backup
June 13 2017 | 19:06 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8-2

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണം അമ്പേ പരാജയമെന്ന് ശശി തരൂര്‍ എം.പി. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ത്യമുഴുവന്‍ ഇന്നലെ നടത്തിയ പ്രചാരണപരിപാടിയുടെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി സോഷ്യല്‍ മീഡിയ സെല്‍ മേധാവി ദിവ്യ സ്പന്ദനയും പങ്കെടുത്തു.
മുദ്രാവാക്യങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും വികാരപ്രകടനങ്ങള്‍ക്കുമപ്പുറം രാജ്യത്തെ വളര്‍ച്ചയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച പരിഹരിക്കാന്‍ എന്തു ചെയ്യണമെന്ന ധാരണപോലും ബി.ജെ.പി സര്‍ക്കാരില്ല. എന്‍.ഡി.എ സര്‍ക്കാര്‍ എന്ന് പറയുന്നതിനേക്കാള്‍ എന്‍.പി.എ (നോണ്‍ പെര്‍ഫോര്‍മിംഗ് അസറ്റ്‌സ്) സര്‍ക്കാര്‍ എന്നു വേണം വിശേഷിപ്പിക്കാന്‍. ഏഴ് ശതമാനമായിരുന്ന ജി.ഡി.പി നിരക്ക് നോട്ട് നിരോധനത്തെ തുടര്‍ന്ന് 6.1 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്.
മേക്ക് ഇന്‍ ഇന്ത്യ രൂപീകരിച്ചത് ആഭ്യന്തര വ്യാവസായിക  ഉത്പാദനം വര്‍ധിപ്പിക്കാനാണ്. എന്നാല്‍ 2016 ഫെബ്രുവരിയില്‍ 5.3 ശതമാനമായിരുന്ന വ്യാവസായിക രംഗത്തെ ആഭ്യന്തര ഉത്പാദനം ഈവര്‍ഷം മാര്‍ച്ചില്‍ 1.9 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്.
കേന്ദ്രത്തിനെതിരെ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് നേതൃത്വമില്ലെന്ന വിമര്‍ശനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസില്‍ നേതൃത്വ പ്രശ്‌നമില്ലെന്നും പശ്‌നങ്ങള്‍ കൂട്ടായി പരിഹരിക്കുന്നതാണ് കോണ്‍ഗ്രസ് രീതിയെന്നും ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തുകയും ഒറ്റക്ക് കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റേയും ഭവിഷ്യത്താണ് ഇപ്പോള്‍ രാജ്യം അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്ന പല പദ്ധതികളും പേരുമാറ്റി തങ്ങളുടേതാക്കുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ചെയതതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കുക എന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത് ചോദ്യം ചെയ്യപ്പെടണമെന്നും ദിവ്യ സ്പന്ദന അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago