HOME
DETAILS

യതീംഖാനകള്‍ക്ക് കടിഞ്ഞാണിടാന്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍

  
backup
September 15 2019 | 03:09 AM

kerala-government-against-orphanage12

.

 



കൊച്ചി: കേന്ദ്രസര്‍ക്കാരിന് പിന്നാലെ സംസ്ഥാനത്തെ യതീംഖാനകള്‍ക്ക് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാരും രംഗത്ത്.
സുപ്രിംകോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയും യതീംഖാനകള്‍ക്ക് അനുകൂലമായി നിലവിലുള്ള നിയമങ്ങളെ അപ്രസക്തമാക്കിയും പുതിയ കരടിന് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ നിയമം പൂര്‍ണമായി നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ക്കാണ് ഇടത് സര്‍ക്കാര്‍ രൂപംനല്‍കിയിരിക്കുന്നത്. ബാലനീതി നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പുറപ്പെടുവിച്ച മോഡല്‍ റൂള്‍സിന്റെയും മറപിടിച്ച് യതീംഖാനകളുടെ നിയന്ത്രണവും മാനേജ്‌മെന്റ് അധികാരവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ചട്ടത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
ഇതുവഴി വഖ്ഫ് സ്വത്തുക്കളില്‍ സ്ഥാപിച്ചിട്ടുള്ള യതീംഖാനകളില്‍ മതപഠനം നടത്തുന്ന മുസ്‌ലിം കുട്ടികളെ മറ്റ് വിഭാഗങ്ങള്‍ക്ക് ദത്തെടുക്കാനുള്ള അവകാശവും ബാലനീതി നിയമം അതേപടി നടപ്പാക്കുന്നതിലൂടെ സാധ്യമാകുകയാണ്.
1960ലെ കേന്ദ്രനിയമമായ ഓര്‍ഫനേജ് ആക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യതീംഖാനകളെ പ്രത്യേകം വിഭാഗമായി പരിഗണിക്കണമെന്ന സമസ്ത ഉള്‍പ്പെടെയുള്ള യതീംഖാന മാനേജ്‌മെന്റുകളുടെ ആവശ്യം പൂര്‍ണമായും തള്ളിക്കൊണ്ടും പുതിയ ചട്ടം രൂപീകരിക്കുമ്പോള്‍ ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിപ്പിച്ച സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭാഗം കേള്‍ക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം അവഗണിച്ചുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ബാലനീതി നിയമത്തിന് ചട്ടം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കേരള ഹൈക്കോടതിയില്‍ വന്ന ഹരജിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരടിന് രൂപം നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കരട് രൂപീകരിക്കുന്നതിനായി സബ്കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നെങ്കിലും അതിനെ നോക്കുകുത്തിയാക്കിയാണ് ഉദ്യോഗസ്ഥ ലോബി പുതിയ കരടിന് രൂപംനല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന് നിലവിലെ ഓര്‍ഫനേജ് ആക്ട് പരിരക്ഷിച്ചുകൊണ്ട് കരടിന് രൂപംനല്‍കാന്‍ കഴിയുമായിരുന്നുവെന്ന് മുന്‍ അഡിഷനല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ. കെ.എ ജലീല്‍ സുപ്രഭാതത്തോട് പറഞ്ഞു. എന്നാല്‍, ഇടത് സര്‍ക്കാര്‍ അതിന് തയാറായിട്ടില്ലെന്നാണ് പുതിയ കരട് നല്‍കുന്ന സൂചന. കേന്ദ്ര നിയമമായ ബാലനീതി നിയമത്തിന്റെ മറവില്‍ 2018ല്‍ യതീംഖാനകളില്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ചില ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളും ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന് മിന്നല്‍ പരിശോധനകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് നൂറില്‍പ്പരം യതീംഖാനകള്‍ സംസ്ഥാനത്ത് അടച്ചുപൂട്ടേണ്ടിവന്നു. സുപ്രിംകോടതി നിര്‍ദേശപ്രകാരമാണ് ഓര്‍ഫനേജുകള്‍ക്കും യതീംഖാനകള്‍ക്കുമെതിരേ നടപടിയെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.
2017 മെയ് അഞ്ചിലെ ഉത്തരവുപ്രകാരം രാജ്യത്തെ മുഴുവന്‍ ശിശുസംരക്ഷണ സ്ഥാപനങ്ങളും (ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) 2017 ഡിസംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവുപ്രകാരം 14തരം കുട്ടികള്‍ മാത്രമാണ് ശിശുസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുക.
മുസ്‌ലിം മാനേജ്‌മെന്റുകള്‍ നടത്തുന്ന ഓര്‍ഫനേജുകള്‍ ഇതിന്റെ പരിധിയില്‍ വന്നിരുന്നില്ല. എന്നാല്‍, കേരള സര്‍ക്കാര്‍ 2017 നവംബറില്‍ പുതിയ ഉത്തരവിറക്കി. സംസ്ഥാനത്തെ ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്കുപുറമെ ഓര്‍ഫനേജുകളും രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഈ ഉത്തരവില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, സംസ്ഥാനത്തെ യതീംഖാനകള്‍ കേന്ദ്രനിയമമായ 1960ലെ ഓര്‍ഫനേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. യതീംഖാനകള്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ടുപോയപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട്ട് യതീംഖാനകളുടെ യോഗം വിളിച്ച് പ്രതിഷേധിക്കുകയും മുഖ്യമന്ത്രി, സാമൂഹികനീതി വകുപ്പ് മന്ത്രി, സമൂഹ്യനീതി വകുപ്പ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി എന്നിവരെ കണ്ട് സമസ്തയുടെ പ്രതിനിധി സംഘം ആവശ്യങ്ങള്‍ സര്‍ക്കാരിനെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
യതീംഖാനകള്‍ ബാലനീതി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന സമസ്തയുടെ നിലപാട് കേരള സര്‍ക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ട് ചേര്‍ന്ന യതീംഖാനകളുടെ യോഗം സമസ്ത യതീംഖാനാസ് ആന്‍ഡ് ചാരിറ്റബിള്‍ ഹോംസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കി. ഈ കമ്മിറ്റി കേരളത്തിലെ യതീംഖാനകള്‍ 1960ലെ ഓര്‍ഫനേജ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്നും ബാലനീതി നിയമം യതീംഖാനകളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ കേസ് നല്‍കുകയും ചെയ്തു. ഈ കേസില്‍ സമസ്തക്ക് കീഴിലുള്ള യതീംഖാനകളെ ബാലനീതി നിയമത്തില്‍ നിന്ന് ഒഴിവാക്കി അനുകൂല ഇടക്കാല ഉത്തരവ് സമസ്ത നേടുകയും ചെയ്തു.
ബാലനീതി നിയമത്തിന് കേരള റൂള്‍സ് ഉണ്ടാക്കുമ്പോള്‍ യതീംഖാനകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണെന്നും അവരെക്കൂടി കേട്ട് നിയമം ഉണ്ടാക്കുന്നതാണ് ഉചിതമെന്നും സുപ്രിംകോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഇതിനെയെല്ലാം മറികടന്നാണ് യതീംഖാനകള്‍ക്കെതിരായ പുതിയ കരടിന് രൂപംനല്‍കാന്‍ ഇടതുസര്‍ക്കാര്‍ തയാറായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago