ഭിന്നശേഷിക്കാരിക്ക് പീഡനം; പ്രതി പിടിയില്‍
മീനങ്ങാടി: ഭിന്നശേഷിക്കാരിയായ 32 കാരിയെ പീഡിപ്പിച്ച പ്രതി പൊലിസ് പിടിയിലായി. ആവയല്‍ മിഥുന്‍ നിവാസില്‍ ചന്ദ്രന്‍ എന്ന സുരേഷ് കുമാര്‍ (57) നെയാണ് പുല്‍പ്പള്ളിയിലെ ഭാര്യവീട്ടില്‍ നിന്ന് പൊലിസ്പിടികൂടിയത്.
തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ ആവയലില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ്. ഈ തോട്ടത്തില്‍ നിന്നും 500 മീറ്റര്‍ അകലെ നുരവയലിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് ഭിന്നശേഷിക്കാരിയായ യുവതിയെ ബലമായി എടുത്തു കൊണ്ടുപോയി ബാത്ത് റൂമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ സഹോദരന്‍ സംഭവം നേരില്‍ കാണുകയും സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയുമായിരുന്നു.
ഒളിവില്‍ പോയ സുരേഷ് കുമാര്‍ രണ്ട് ദിവസം പൊലിസിനെ ഭയന്ന് റബര്‍ തോട്ടത്തില്‍ കഴിയുകയും പിന്നീട് പുല്‍പ്പള്ളിയിലെ ഭാര്യ വീട്ടില്‍ എത്തുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ വീട് വളഞ്ഞാണ് പൊലിസ് സുരേഷ് കുമാറിനെ പിടികൂടിയത്. മീനങ്ങാടി സി.ഐ എം.വി പളനിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ സുരേഷ് ബാബു, സി.പി.ഒ വിപിന്‍, വി ഷെബീര്‍, പത്മകുമാര്‍, ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പുല്‍പ്പള്ളിയില്‍ ഭാര്യയും രണ്ട് മക്കളുമുള്ള സുരേഷ് കുമാറിന് തിരുവനന്തപുരത്തും ഭാര്യയും രണ്ട് മക്കളുമുണ്ടെന്ന് സി.ഐ പളനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."